വെറും വയറ്റിൽ ലെമൺ ടീ കുടിക്കൂ, ആരോഗ്യ പ്രശ്‌നങ്ങളോട് ഗുഡ് ബൈ പറയൂ

വ്യാഴം, 17 മെയ് 2018 (10:28 IST)

Widgets Magazine

ടീയിൽ ആരോഗ്യ ഗുണങ്ങൾ പലതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും മികച്ചതാണ് ലെമൺ ടീ. പ്രത്യേക സമയമൊന്നുമില്ലാതെ തന്നെ നാം ലെമൺ ടീ കഴിക്കാറുമുണ്ട്. എന്നാൽ ഇത് തെറ്റായ ശീലമാണ്. ലെമൺ ടീ കുടിക്കേണ്ട സമയം എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.
 
രാവിലെ വെറും വയറ്റിൽ ലെമൺ ടീ കഴിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ലെമൺ ടീ നൽകുന്ന ഗുണം മറ്റൊന്നിനും തരാൻ കഴിയില്ല. അതുകൊണ്ടുതന്നെ രാവിലെ വെറും വയറ്റിൽ തന്നെ ഒരു ഗ്ലാസ് ലെമൺ ടീ കുടിക്കുന്നത് ഏറ്റവും നല്ലതാണ്.
 
ശരീരത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കാന്‍ ലെമണ്‍ ടീ മികച്ചതാണ്. മാത്രമല്ല അണുബാധ പോലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാവുകയും ഇല്ല. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഏറ്റവും ഉചിത പരിഹാരമായ ലെമൺ ടീ ടോക്‌സിൽ കുറയ്‌ക്കാൻ ഏറ്റവും നല്ലതാണ്. നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കുന്ന ലെമണ്‍ ടീ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കാനും സഹായിക്കുന്നു.
 
കൂടാതെ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാവിലെ വെറും വയറ്റിൽ തന്നെ ലെമണ്‍ ടീ കഴിക്കുന്നത് സീലമാക്കാം. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. ഒപ്പം ശരീരത്തിനും മനസ്സിനും നല്ല മൂഡ് നല്‍കാനും ലെമൺ ടീ കഴിക്കാം.
 
വിറ്റാമിൻ സി മുഖക്കുരുവും മറ്റ് സൗന്ദര്യപ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിനാൽ തന്നെ ഇത് ചർമ്മ പ്രശ്‌നങ്ങൾക്ക് വളരെ നല്ലതാണ്. ശുദ്ധമായ നിശ്വാസ വായുവിന് ഏറ്റവും മികച്ചതാണ് ലെമണ്‍ ടീ. വായ് നാറ്റം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കും. വെറും വയറ്റിൽ ലെമൺ ടീ കഴിക്കുന്നത് അത്യുത്തമമാണെന്ന് മനസിലായില്ലേ, ഇനി ഇതൊരു ശീലമാക്കാം തയ്യാറായിക്കോളൂ.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ആവി പിടിക്കാറുണ്ടോ ?, എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

മുഖചര്‍മം വൃത്തിയാക്കി വയ്‌ക്കുന്നതിനും പനിയും ജലദോഷവും വന്ന് ബുദ്ധിമുട്ടുമ്പോഴുമാണ് ...

news

ചൂടുകാലങ്ങളിൽ ബദാം വെറുതേ കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ അപകടങ്ങൾ ഏറെയാണ്

ബദാം ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. വണ്ണം കുറയ്‌ക്കാനും ആരോഗ്യം ...

news

കാപ്പികുടിക്കുന്നത് ശരീരത്തിന് നല്ലതാണോ? അറിഞ്ഞിരിക്കേണ്ടതെല്ലാം

എല്ലാവരും കാപ്പി ഇഷ്‌ടപ്പെടുന്നവരാണ്. എന്നാൽ കാപ്പി അധികം കുടിക്കുന്നത് ശരീരത്തിൽ അത്ര ...

news

നിസാരക്കാരനല്ല ചക്ക!

നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കാണപ്പെടുന്ന ഒരു ഫലമാണ് ചക്ക. ചക്കച്ചുളയും ...

Widgets Magazine