Aiswarya|
Last Updated:
വ്യാഴം, 9 മാര്‍ച്ച് 2017 (13:43 IST)
ഇത് വായിച്ചു തുടങ്ങുന്നതിന്റെ മുന്‍പ് ഒരു ചോദ്യം നിങ്ങള്‍ സുന്ദരിയാണോ? അല്ലെങ്കില്‍ സുന്ദരിയാകണം എന്ന് ആഗ്രഹമുണ്ടോ? മുഖകുരുവും കറുത്തപാടുകളും മുഖത്തെ എണ്ണമയവും നിങ്ങളുടെ സൌന്ദര്യത്തിന് ശാപമാണോ ? എങ്കില്‍ ഒട്ടും ടെന്‍ഷന്‍ വേണ്ട. ഇതാ നിങ്ങളുടെ സൌന്ദര്യ പ്രശനങ്ങള്‍ക്ക് ചില എളുപ്പവഴികള്‍.
തൈരുപയോഗിച്ച് മുഖത്തെ സൊന്ദര്യ പ്രശ്നം മാറ്റാന്‍ എളുപ്പത്തില്‍ ആകും. ഈ വിദ്യ നിങ്ങള്‍ക്കറിയാമോ?
*ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ അരിപ്പൊടി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്തും കഴുത്തിലും ഇത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കും.
* തൈരിനോടൊപ്പം ഉരുളക്കിഴങ്ങ് നീരും ഗ്ലീസറിനും മിക്സ് ചെയ്ത് തേയ്ക്കുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും മുഖത്തെ കറുത്ത പാടുകളും വരള്‍ച്ചയും ഇല്ലാതാക്കുകയും ചെയ്യും.
* നാരങ്ങാനീരും തൈരും തുല്യ അളവിൽ എടുത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടി 20 മിനിറ്റ്
ശേഷം കഴുകിക്കളഞ്ഞാല്‍ മുഖത്തെ വരള്‍ച്ചയും എണ്ണമയവും മാറികിട്ടും.
*തൈരും തക്കാളി നീരും തേനുമാണ് മറ്റൊന്ന്. ഇത് മൂന്നും കൂടി തുല്യ അളവിലെടുത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മുഖത്തെ അത്ഭുതം നാല് ദിവസം കൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാവും.
* തൈരും കറ്റാര്‍വാഴയും ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് തേച്ച് 15 മിനിട്ടിനു കഴിഞ്ഞ് ഡ്രൈ ആകുമ്പോള്‍ കഴുകിക്കളയുക.