അറിയാമോ? നമ്മുടെ നടുവിരലിലൊരു പോയിന്റുണ്ട്, അതിനൊരു പ്രത്യേകതയും !

വേദന ശമിക്കാന്‍ നടുവിരലിലെ പോയിന്റ്

Aiswarya| Last Updated: ബുധന്‍, 8 മാര്‍ച്ച് 2017 (16:17 IST)
വേദനകള്‍ ഏതുമാകട്ടെ, ഇത് ശമിപ്പിക്കാന്‍ പെയിന്‍ കില്ലര്‍ പോലെയുള്ള സംഹാരികളാണ് മലയാളികളുടെ മനസില്‍ ആദ്യം ഓടി എത്തുന്നത്. എന്നാല്‍ ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങള്‍ വളരെ വലുതാണ് എന്ന സത്യം ആരും തിരിച്ചറിയുന്നില്ല.

എന്നാല്‍ നടുവിരലിലുള്ള പ്രത്യേക പോയിന്റില്‍ ഒന്ന് അമര്‍ത്തി നോക്ക്. ഇത് എല്ലാ വിധത്തിലുള്ള വേദനകളേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നതാണ്.

ഇതെങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു

കൈകൊണ്ടല്ല വിരലില്‍ അമര്‍ത്തേണ്ടത്. ഒരു പേനയുടെ നിബ്ബ് വെച്ച് വിരലില്‍ ആ പ്രത്യേക പോയിന്റില്‍ അമര്‍ത്താം. അല്‍പസമയം നമുക്ക് കടുത്ത വേദനയാവുമെങ്കിലും പിന്നീട് ഈ വേദന പൂര്‍ണമായും മാറുന്നു.

*തലവേദന മാറ്റാന്‍ ഇത് സഹായിക്കും

കടുത്ത തലവേദനയക്ക് വേദന സംഹാരി തേടിപ്പോകുന്നവര്‍ ഇനി ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്ക്. നിമിഷ നേരം കൊണ്ട് തന്നെ തലവേദന പമ്പ കടക്കുന്നതാണ്.

*സമ്മര്‍ദ്ദം കുറയ്ക്കാനും ഈ വിദ്യ മതി

മാനസിക സമ്മര്‍ദ്ദം കൊണ്ട് പ്രതിസന്ധിയിലാവുന്നവര്‍ക്ക് നല്ലൊരു വഴിയാണ് ഈ വിരലില്‍ അമര്‍ത്തുന്നത്. വെറും ഒരു മിനിട്ട് മാത്രം അമര്‍ത്തിയാല്‍ മതി. മാനസിക സമ്മര്‍ദ്ദം ഇല്ലാതാകുന്നു.

*രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ്പ്രഷര്‍ എന്ന ആരോഗ്യ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും ഈ മാര്‍ഗ്ഗം സഹായിക്കുന്നു. രക്തസമ്മര്‍ദ്ദമുള്ളവര്‍ അല്‍പസമയം ഇതിനായി മാറ്റിവെയ്ക്കണം.

*ശരീര വേദന

ശരീര വേദനയ്ക്കും ഉത്തമ പരിഹാരമാണ് ഈ മാര്‍ഗ്ഗം. പ്രത്യേകിച്ച് പുറംവേദന, കഴുത്ത് വേദന എന്നിവയ്ക്ക് ഈ മാര്‍ഗ്ഗം വളരെയധികം ഫലപ്രദമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :