മനഃശക്തി എന്നത് മസ്തിഷ്കത്തിന്റെ ശക്തിയോ? അറിയാം ചില യാഥാര്‍ത്ഥ്യങ്ങള്‍ !

മനസും മസ്തിഷ്കവും തമ്മില്‍ എന്താണ് ബന്ധം ?

the mind & the brain, mind, brain, health, മനസ്സ്, ആരോഗ്യം, തലച്ചോറ്, മസ്തിഷ്ക്കം, മനസ്, മനസ്സും മസ്തിഷ്ക്കവും, മസ്തിഷ്ക്കവും മനസ്സും
സജിത്ത്| Last Updated: തിങ്കള്‍, 6 മാര്‍ച്ച് 2017 (15:54 IST)
മനുഷ്യ മസ്തിഷ്കത്തിലെ ദശലക്ഷക്കണക്കിന് നാഡീയബന്ധങ്ങളുടെയും അവയിലൂടെ സംക്രമണം ചെയ്യപ്പെടുന്ന നാഡീയപ്രേക്ഷകങ്ങളുടേയും ആകെത്തുകയാണ് മനസ്സ്. മനുഷ്യന്റെ ചിന്തകളെയും ഓർമ്മകളെയും ഭാവനകളെയും വികാരങ്ങളെയും വീക്ഷണങ്ങളെയും ബൌദ്ധികപരമായോ ബോധപൂർവ്വമോ അബോധപൂർവ്വമോ അവലംബമാക്കുന്നതിനാണ് മനസ്സ് സഹായിക്കുക.

പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതികരണശേഷിയും അവബോധവും ചിന്തിക്കാനും അനുഭവിക്കാനുമുള്ള ബോധവുമെല്ലാം മനസാണ് നൽകുന്നത്. ഉത്കണ്ഠ, വികാരം, ചിന്ത, ഭയം, വികാരം, ദേഷ്യം തുടങ്ങിയവയെല്ലാം മനസിന്റെ പ്രവര്‍ത്തനങ്ങളാണ്. മസ്തിഷ്കത്തിന്റെയും ശരീരഭാഗങ്ങളുടെയും ഏകോപിതനിയന്ത്രണത്തിലാണ് മനസ്സിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നടക്കുക. മനസ്സിനും മസ്തിഷ്കത്തിനും തനിച്ചുള്ള നിലനിൽപ്പില്ലാത്തതിനാൽ മാനസികവ്യാപാരം എന്നതും മസ്തിഷ്കത്തിന്റെ ധർമ്മമാണ്.

എന്നാല്‍ മസ്തിഷ്കം ചെയ്യുന്ന പല പ്രവർത്തികളെയും മനസിന്റെ പ്രവർത്തികളായി വ്യാഖ്യാനിക്കാറുണ്ട്. പക്ഷേ കാതലായ കാര്യങ്ങളിൽ ഇവ രണ്ടും രണ്ടാണെന്നതാണ് യാഥാര്‍ത്ഥ്യം. മസ്തിഷ്കത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒന്നല്ല മനസ് എന്ന കാര്യമാണ് ആദ്യം മനസിലാക്കേണ്ടത്. അതേസമയം മനസ് എന്ന സമഗ്രതയിൽ മസ്തിഷ്കത്തിന്റെ പല പ്രവർത്തനഫലങ്ങളും ഉൾക്കൊള്ളുന്നുണ്ടെന്നതും മറ്റൊരു വസ്തുതയാണ്. അതുകൊണ്ടുതന്നെ മനശക്തി എന്നത് മസ്തിഷ്കത്തിന്റെ ശക്തിയായി തെറ്റിധരിക്കേണ്ട കാര്യവുമില്ല.

ശ്വസിക്കുക, ഭക്ഷണം കഴിക്കുക, ജോലി ചെയ്യുക, ഉറങ്ങുക, ഓർമ്മിക്കുക എന്നിങ്ങനെയുള്ള പ്രവർത്തികളെല്ലാം മസ്തിഷ്കത്തിന്റെ പ്രവർത്തന ഫലമാണ് നടക്കുന്നത്. പഞ്ചേന്ദ്രിയങ്ങളെ സംവേദനക്ഷമമാക്കി നിലനിർത്താനും ശാരീരികാവയവങ്ങൾ പ്രവർത്തനനിരതമാക്കാനും മസ്തിഷ്കമാണ് സഹായിക്കുന്നത്. നമുക്ക് കാണാന്‍ കഴിയുന്ന ഒരു വസ്തുവാണ് മസ്തിഷ്കം. അതിനാല്‍ അതിന്റെ പ്രവർത്തനരീതി ന്യൂറോ സയൻസിന് അപ്രാപ്യവുമല്ല.

എന്നാൽ ഇതില്‍ നിന്നെല്ലാം വിഭിന്നമാണ് മനസും മനശക്തിയുമെന്ന കാര്യം മനസിലാക്കേണ്ടത് അത്യാവശ്യമാണ്. മനസ് എന്നത് ഒരു ഭൗതികവസ്തുവല്ല എന്നതിനാല്‍ അതിനെ നമുക്ക് കാണാന്‍ സാധിക്കില്ല. പക്ഷേ അതിന്റെ സാന്നിദ്ധ്യം നമുക്കറിയാനും സാധിക്കും എന്നതാണ് വാസ്തവം. തലച്ചോറിന്റെ മൊത്തം പ്രവർത്തിയുടെ സമഗ്രതയാണ് മനസായി പരിണമിക്കുന്നതെന്ന് പറയാന്‍ സാധിക്കും. അതു കൊണ്ടു തന്നെ മനസിന് അപാരമായ ശക്തിയുണ്ടെന്നും മനസ്സിലാക്കേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :