ബാഴ്‌സ കോടികള്‍ എറിയുന്നു; കാറ്റാലന്‍ ക്ലബ്ബിലെത്തുന്നത് അത്‌ലറ്റിക്കോയുടെ ‘കൂന്തമുന’

ബാഴ്‌സ കോടികള്‍ എറിയുന്നു; കാറ്റാലന്‍ ക്ലബ്ബിലെത്തുന്നത് അത്‌ലറ്റിക്കോയുടെ ‘കൂന്തമുന’

Barcelona , Antoine Griezman, Atletico Madrid  , അന്റോണിയോ ഗ്രീസ്‌മാന്‍ , ബാഴ്‌സലോണ , അത്‌ലറ്റിക്കോ മാഡ്രിഡ് , ജോസഫ് മരിയാ ബാര്‍ത്തോമ , ബാഴ്‌സ
മാഡ്രിഡ്| jibin| Last Modified ചൊവ്വ, 8 മെയ് 2018 (15:31 IST)
ടീമിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ഏകലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പര്‍താരം അന്റോണിയോ ഗ്രീസ്‌മാനെ ബാഴ്‌സലോണ സ്വന്തമാക്കാനൊരുങ്ങുന്നു.

119 ദശലക്ഷം ഡോളര്‍ നല്‍കിയാണ് ഫ്രഞ്ചു താരത്തിനെ ലയണല്‍ മെസിക്കൊപ്പം ഗ്രൌണ്ടിറക്കാന്‍ ബാഴ്‌സ നീക്കം നടത്തുന്നത്. ചര്‍ച്ചകള്‍ വിജയം കണ്ടാല്‍ അടുത്ത സീസണ്‍ മുതല്‍ ഗ്രീസ്മാന്‍ കാറ്റാലന്‍ ക്ലബ്ബിലെത്തും.

ബാഴ്‌സിലോണ പ്രസിഡന്റ് ജോസഫ് മരിയാ ബാര്‍ത്തോമ ഗ്രീസ്മാന്റെ ഏജന്റുമായി മാസങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച നടത്തി. ഉടന്‍ താരവുമായി സംസാരിക്കുമെന്നും വിഷയത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഗ്രീസ്മാന്‍ ബാഴ്‌സ ക്യാമ്പില്‍ എത്തുമെന്ന സുവാരസിന്റെ ട്വീറ്റ് ആരാധകര്‍ക്കിടയില്‍ വൈറലാകുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :