ഈ സാഹചര്യത്തില്‍ നിന്നിട്ട് കാര്യമില്ല; ടോറസ് അ​​ത്‌​ല​​റ്റി​​ക്കോ വിടാനൊരുങ്ങുന്നു - തടയില്ലെന്ന് പരിശീലകന്‍

ഈ സാഹചര്യത്തില്‍ നിന്നിട്ട് കാര്യമില്ല; ടോറസ് അ​​ത്‌​ല​​റ്റി​​ക്കോ വിടാനൊരുങ്ങുന്നു - തടയില്ലെന്ന് പരിശീലകന്‍

 fernando torres , atletico madrid , torres , Antoniyo griezman , ഫെ​​ർ​​ണാ​​ണ്ടോ ടോ​​റ​​സ് , ടോ​​റ​​സ് , സ്‌പാനിഷ് , അ​​ന്‍റോ​ണി​​യെ ഗ്രീ​​സ്മാന്‍ , ഗോള്‍ , ഡി​​യേ​​ഗോ കോ​​സ്റ്റ , വി​​റ്റോ​​ലോ
മാ​​ഡ്രി​​ഡ്| jibin| Last Modified വെള്ളി, 23 ഫെബ്രുവരി 2018 (12:58 IST)
അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡിന്റെ സൂപ്പര്‍ താരം ഫെ​​ർ​​ണാ​​ണ്ടോ ടോ​​റ​​സ് ക്ലബ്ബ് വിടാനൊരുങ്ങുന്നു. ടീമിലെ സ്ഥാനം സുരക്ഷിതമല്ലാത്തതും ഗോള്‍ വരള്‍ച്ചയുമാണ് സ്‌പാനിഷ് താരത്തെ പുതിയ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.

അതേസമയം, ടോറസ് ടീം വിടാന്‍ ഒരുങ്ങിയാല്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കില്ലെന്ന് പ​​രി​​ശീ​​ല​​ക​​ൻ ഡി​​യേ​​ഗോ സി​​മ​​യോ​​ണി വ്യക്തമാക്കി.

അ​​ന്‍റോ​ണി​​യെ ഗ്രീ​​സ്മാ​​ന്റെ ശക്തമായ സാന്നിധ്യവും ഡി​​യേ​​ഗോ കോ​​സ്റ്റ​​യും വി​​റ്റോ​​ലോ​​യും ടീ​​മി​​ൽ എ​​ത്തി​​യതുമാണ് ടോറസിനെ അ​​ത്‌​ല​​റ്റി​​ക്കോ വിടാന്‍ പ്രേരിപ്പിക്കുന്നത്. ഗ്രീ​​സ്മാ​​നെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതു പോലെ ടോറസിനെ നിലനിര്‍ത്താന്‍ ശ്രമിക്കില്ലെന്നും സി​​മ​​യോ​​ണി വ്യക്തമാക്കി.

ഈ ​​സീ​​സ​​ണി​​ൽ 27 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​ഞ്ച് ഗോ​​ള്‍ കണ്ടെത്തിയ ടോറസ് ക​​ഴി​​ഞ്ഞ വ​​ർ​​ഷം 45 ക​​ളി​​ക​​ളി​​ൽ 10 ഗോ​​ൾ നേ​​ടി​​യി​​രു​​ന്നു. ഗ്രീസ്‌മാന്‍ അടക്കമുള്ള താരങ്ങള്‍ ടീമില്‍ ശക്തരായതോടെയാണ് ടോറസിന്റെ ഗോള്‍ വരള്‍ച്ചയ്‌ക്ക് കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :