സെവിയ്യയുടെ നെഞ്ച് തകര്‍ത്ത് അഞ്ച് ഗോളുകള്‍; ബാഴ്‌സ കിംഗ്‌സ് കപ്പ് ചാമ്പ്യന്മാര്‍

മാഡ്രിഡ്, ഞായര്‍, 22 ഏപ്രില്‍ 2018 (10:57 IST)

  barcelona , sevilla , lionel messi , mesi , Suarez , Andres Iniesta , ലയണല്‍ മെസി , കോപ്പ ഡെൽറെ , സുവാരസ് , സെവിയ , ഇനിയസ്‌റ്റ , കോപ്പ ഡെൽറെ

എതിരില്ലാത്ത അഞ്ച് ഗോളിന് സെവിയയെ തകർത്ത് ബാഴ്സലോണ കോപ്പ ഡെൽറെ ചാമ്പ്യന്മാരായി.
സൂപ്പര്‍ താരം ലയണല്‍ മെസി, ഇനിയസ്റ്റ, കുട്ടിഞ്ഞോ എന്നിവര്‍ ഒരു തവണ വല ചലിപ്പിച്ചപ്പോള്‍ സുവാരസ് ഇരട്ടഗോള്‍ നേടി.

14മിനിറ്റിൽ സുവാരസ് ആണ് ബാഴ്‌സയ്‌ക്കായി ആദ്യ ഗോള്‍ കണ്ടെത്തിയത്. 31മിനിറ്റിൽ മെസി തകര്‍പ്പന്‍ നീക്കത്തിലൂടെ സെവിയ്യയുടെ നെഞ്ച് തകര്‍ത്തപ്പോള്‍ 40 മിനിറ്റിൽ സുവാരസ് വീണ്ടും ഗോള്‍ നേടി.

54ആം മിനിറ്റിൽ ബാഴ്സകുപ്പായത്തിൽ അവസാന ഫൈനൽ കളിക്കുന്ന ക്യാപ്റ്റന്‍ ഇനിയസ്‌റ്റയും വല ചലിപ്പിച്ചതോടെ തോല്‍‌വി സമ്മതിച്ചു. എന്നാല്‍, 69മത് മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കുട്ടിഞ്ഞോ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

ബാഴ്സയുടെ തുടർച്ചയായ നാലാം കോപ്പ ഡെൽറെ കപ്പാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം; അര്‍ജന്റീനയ്‌ക്ക് വമ്പന്‍ തിരിച്ചടി - സൂപ്പര്‍ താരം പരിക്കിന്റെ പിടിയില്‍

ഭേദമാകാന്‍ സമയം ആവശ്യമാണ്. താരത്തിന് ചികിത്സയ്‌ക്കൊപ്പം നല്ല വിശ്രമവും അത്യാവശ്യമാണ്. ...

news

ആവസാന മിനിറ്റുകളിൽ സമാശ്വാസ ഗോൾ കണ്ടെത്തി ക്രിസ്റ്റീനൊ രക്ഷകനായി; അത്‌ലറ്റിക്കോ ബില്‍ബാവോയുടെ മുന്നേറ്റത്തിൽ പതറി റയൽ മാഡ്രിഡ്

ലാലിഗയില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയുമായി നടന്ന മത്സരത്തിൽ വമ്പന്മാരായ റയൽ മാഡ്രിഡിന് ...

news

അച്ഛന്റെ വഴിയെ പന്തു തട്ടുന്ന കുഞ്ഞു റൊണാൾഡൊ

അച്ഛൻ ഫുട്ബോൾ ലോകത്ത് നടത്തിയ വിസ്മയങ്ങൾ കണ്ടു വളർന്നതാണ് കുഞ്ഞു റൊണാൾഡൊ. അപ്പോൾ ആ മകൻ ...

news

സൈനയുടെ തകര്‍പ്പന്‍ ഫോമില്‍ സി​ന്ധു​ വീണു; സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക്

സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ മ​ൽ​സ​ര​ത്തി​ൽ പിവി സി​ന്ധു​വി​നെ നേ​രി​ട്ടു​ള്ള ...

Widgets Magazine