മെസി രക്ഷകനായി; ചെല്‍‌സിയെ ബാഴ്‌സ സമനിലയില്‍ കുരുക്കി

ല​ണ്ട​ൻ, ബുധന്‍, 21 ഫെബ്രുവരി 2018 (07:29 IST)

   champions league , chelsea , barcelona , lionel messi , ബാഴ്‌സലോണ , ചെല്‍‌സി ,  ഗോള്‍ , ചാമ്പ്യന്‍‌സ് ലീഗ് , വി​ല്ല്യ​നി

ചാമ്പ്യന്‍‌സ് ലീഗ് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ബാഴ്‌സലോണ ചെല്‍‌സി ആ​ദ്യ പാ​ദ പ്രീ​ക്വാ​ർ​ട്ട​ര്‍ സമനിലയില്‍ കലാശിച്ചു. രണ്ടു ടീമുകളും ആടുത്തടുത്ത മിനിറ്റുകളില്‍ ഗോള്‍ നേടിയതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.

ബാഴ്‌സലോണയുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് 62മത് മിനിറ്റില്‍ വി​ല്ല്യ​നി​ലൂ​ടെ ചെ​ൽ​സി മു​ന്നി​ലെത്തിയെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സയ്‌ക്ക് സമനില സമ്മനിച്ചു.

75മത് മിനിറ്റില്‍ മികച്ചൊരു നിക്കത്തിലൂടെ ചെല്‍‌സിയുടെ വല മെസി കുലുക്കിയതോടെ ബാഴ്‌സ ക്യാമ്പ് ഉണര്‍ന്നു. സമനില പിടിച്ച ശേഷം ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. പ്രതിരോധത്തിലൂന്നിയുള്ള കാളിയാണ് രണ്ടു ടീമുകള്‍ പുറത്തെടുത്തത്.

ചെല്‍‌സിക്കെതിരെ ആദ്യമായിട്ടാണ് മെസി ഗോള്‍ കണ്ടെത്തുന്നതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. മാ​ർ​ച്ച് 15ന് ​ബാ​ഴ്സ​യു​ടെ ത​ട്ട​ക​മാ​യ ന്യൂ​കാ​മ്പി​ലാ​ണ് ര​ണ്ടാം പാ​ദ മ​ത്സ​രം ന​ട​ക്കു​ന്ന​ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

റിപ്പോര്‍ട്ടുകള്‍ തള്ളി സൂപ്പര്‍താരം രംഗത്ത്; റയലിന്റെ പരിശീലകനായി തുടരുമെന്ന് സിദാന്‍

റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെ നയം വ്യക്തമാക്കി ...

news

കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്സിന് അടിപതറി

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊല്‍ക്കത്തയിൽ ബ്ലാസ്റ്റേഴ്സിന് അടിപതറി. എടികെയ്ക്കെതിരെ സമനില ...

news

ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; ഹ്യൂം ഈ സീസണില്‍ കളിക്കില്ല - തിരിച്ചുവരുമെന്ന് താരം

ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത ...

news

സികെ വിനീതിന്റെ ഇടിവെട്ട് ഗോൾ, പോയിന്റ് നിലയിൽ അഞ്ചാമത്; സെമി പ്രതീക്ഷിക്കാമോ?

ഐഎസ്എല്‍ നാലാം സീസണിൽ മങ്ങിയ കളികളാണ് ബ്ലാസ്റ്റേഴ്സ് ടീം ഇതുവരെ മുന്നോട്ട് ...

Widgets Magazine