‘നിങ്ങള്‍ മാത്രമാണ് ഈ നാണക്കേടിന് ഉത്തരവാദി’; ഡ്രസിംഗ് റൂമില്‍ മെസി പൊട്ടിത്തെറിച്ചു, കൂടെ ഇനിയസ്‌റ്റയും

‘നിങ്ങള്‍ മാത്രമാണ് ഈ നാണക്കേടിന് ഉത്തരവാദി’; ഡ്രസിംഗ് റൂമില്‍ മെസി പൊട്ടിത്തെറിച്ചു, കൂടെ ഇനിയസ്‌റ്റയും

  Champions League , quarter final curse , Barcelona , Lionel Messi , Mesi , SUAREZ  , യുവേഫ ചാമ്പ്യന്‍സ് ലീഗ് , മെസി , ബാഴ്‌സലോണ , ഇനിയസ്റ്റ , റോമ , വാല്‍വെര്‍ദേ
മാഡ്രിഡ്| jibin| Last Modified വെള്ളി, 13 ഏപ്രില്‍ 2018 (16:06 IST)
അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമാ തോല്‍‌വിയായിരുന്നു യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റോമയ്‌ക്കെതിരെ ബാഴ്‌സലോണയ്‌ക്കുണ്ടായത്. വമ്പന്‍ താരങ്ങള്‍ അണിനിരന്നിട്ടും രണ്ടാം പാദത്തില്‍ 3-0ത്തിനുള്ള തോല്‍‌വി ബാഴ്‌സ ക്യാമ്പില്‍ പൊട്ടിത്തെറിയുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ടീമിലെ സൂപ്പര്‍ താരം ലയണല്‍ മെസിയും പരിശീലകന്‍ വാല്‍വെര്‍ദേയും തമ്മില്‍ മത്സരശേഷം തര്‍ക്കമുണ്ടായെന്നാണ് സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരശേഷം ഡ്രസിംഗ് റൂമില്‍ എത്തിയ മെസി വാല്‍വെര്‍ദേയുമായി തര്‍ക്കിക്കുകയും താങ്കുളുടെ വീഴ്‌ച മൂലമാണ് നിര്‍ണായക മത്സരം കൈവിട്ടതെന്നും മെസി വ്യക്തമാക്കി.

മെസിയും ഇനിയസ്റ്റയുമാണ് പരിശീലകനെ തള്ളി രംഗത്തുവന്നത്. ഇവര്‍ക്കൊപ്പം ചില പ്രധാന താരങ്ങളും ഉണ്ടായിരുന്നു. മത്സരത്തിനിടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തണമെന്നും എതിരാളികള്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് നമ്മളുടെ കളി ശൈലിയെന്നും ചില താരങ്ങള്‍ വാല്‍വെര്‍ദേയെ അറിയിച്ചിരുന്നു.

കളി കൈയില്‍ നിന്നും വഴുതുന്ന സാഹചര്യം മനസിലാക്കി ചില താരങ്ങള്‍ പകരക്കാരെ ഇറക്കാന്‍ ഹാഫ് ടൈമില്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യമായിരുന്നു ഇനിയസ്‌റ്റയും വ്യക്തമാക്കിയത്. ഇങ്ങനെ കളിച്ചാല്‍ നമ്മള്‍ തീര്‍ച്ചയായും പരാജയപ്പെടുമെന്നും തന്ത്രങ്ങള്‍ ഉടന്‍ മാറ്റണമെന്നും അദ്ദേഹം പരിശീലകനോട് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ
ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇനിയസ്റ്റയടക്കമുള്ള താരങ്ങള്‍ പറഞ്ഞിട്ടും തന്ത്രങ്ങളില്‍ മാറ്റം വരുത്താതെയും പകരക്കാരെ ഇറക്കാതെയുമുള്ള
വാല്‍വെര്‍ദേയോട് ഡ്രസിംഗ് റൂമില്‍ വെച്ച് മെസി പൊട്ടിത്തെറിക്കുകയായിരുന്നു. മത്സരത്തില്‍ വാല്‍വെര്‍ദേയുടെ തന്ത്രങ്ങളാണ് കളി തോല്‍പിച്ചതെന്ന് മെസി മറ്റു താരങ്ങള്‍ കേള്‍ക്കെ പരസ്യമായി പറയുകയും ചെയ്‌തു.

ആദ്യ പാദത്തില്‍ 4-1ന് സ്വന്തം മൈതാനത്ത് വിജയിച്ച ബാഴ്‌സലോണ രണ്ടാം പാദത്തില്‍ 3-0ത്തിന് തോല്‍വി വഴങ്ങിയതോടെയാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തുന്നത്. ജയിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്ന സാഹചര്യത്തിലാണ് ഞങ്ങള്‍ ജയിച്ചതെന്നാണ് മത്സരശേഷം റോമ താരങ്ങള്‍ മത്സരശേഷം പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :