ആരാധകനാണെങ്കില്‍ അടിപൊളി അല്ലെങ്കില്‍ ശരാശരി- പെരുച്ചാഴി റിവ്യൂ

വി ഹരികൃഷ്ണന്‍| Last Updated: ശനി, 16 നവം‌ബര്‍ 2019 (15:42 IST)
സരിത, സോളാര്‍, മുല്ലപ്പെരിയാര്‍, അമുല്‍ ബേബി, റോഡിലെ കുഴികള്‍ തുടങ്ങിയ വര്‍ത്തമാനകാല രാഷ്ട്രീയത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാത്രമാണ് ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന് പറയാനുള്ളത്. ഇതാണ് പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന് അണിയറക്കാര്‍ മനസിലാക്കിയിട്ടുണ്ടെങ്കില്‍ ആദ്യം ‘സന്ദേശം‘ എന്ന സിനിമ ഒരു പത്ത് പ്രാവശ്യം കാണുക. ഒരു കോമഡി പടമെന്നൊക്കെ പറഞ്ഞാല്‍ അതിലൊരു രസമൊക്കെയുണ്ട്. ഇത് ചുമ്മാ അട്ടപ്പാടിക്കാരന്‍ ലുലു മാള്‍ കാണാന്‍ വന്നതു പോലെയായല്ലോ(കടപ്പാട്: പെരുച്ചാഴിയിലെ കോമഡി സീന്‍). 
 
തമിഴില്‍ പ്രേക്ഷകശ്രദ്ധ നേടിയ ;അച്ചമുണ്ട് അച്ചമുണ്ട്‘ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച അരുണ്‍ വൈദ്യനാഥന്‍ എന്ന സംവിധായകന്റെ മലയാളത്തിലെ ലോഞ്ചിംഗ് മോശമായില്ല. നല്ല ചിത്രങ്ങളുടെ നിര്‍മാതാക്കളായ അറിയപ്പെടുന്ന വിജയ്‌ബാബു- സാന്ദ്ര തോമസ് കൂട്ടുകെട്ടിന്റെ പാഴ്ശ്രമമായി പെരുച്ചാഴിയെന്നു പറയാതെ വയ്യ. ചിത്രത്തിന്റെ മുടക്കുമുതല്‍ ഡോളറിലാണെന്ന് കേള്‍ക്കുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ലേബലോടെ എത്തിയ ചിത്രം അഞ്ഞൂറിലധികം തീയേറ്ററുകളിലാണ് റിലീസായിരിക്കുന്നത്. ഇനി മുടക്കിയ കാശ് കിട്ടിയാല്‍ പോലും ഫ്രൈഡേ ഫിലിം ഹൌസില്‍നിന്ന് നിലവാരമുള്ള ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഇമ്മാതിരി കോമഡി ട്രെയിനിനൊക്കെ തല വയ്ക്കണോ?. ജഗന്നാഥന്റെ പഞ്ച് ഡയലോഗ് പോലെ: ‘ഒന്നും തോന്നരുത്, ഒരവസരം കിട്ടിയപ്പോള്‍ പറഞ്ഞെന്നേയുള്ളൂ’. smiley

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :