മണിരത്നം ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍, ദുല്‍ക്കര്‍ അതിഥി!

മണിരത്നം, നിവിന്‍ പോളി, ദുല്‍ക്കര്‍, അലിയ ഭട്ട്, മോഹന്‍ലാല്‍
Last Updated: ചൊവ്വ, 26 ഓഗസ്റ്റ് 2014 (21:46 IST)
വലിയ വാര്‍ത്ത വരുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ഈ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്നു. അലിയ ഭട്ട് ആണ് നായിക.

ഏറ്റവും കൌതുകമുണര്‍ത്തുന്ന മറ്റൊരു വിശേഷം, ഇത് മണിരത്നത്തിന്‍റെ തന്നെ ആദ്യകാല ഹിറ്റായ 'മൌനരാഗം' എന്ന സിനിമയുടെ റീമേക്ക് ആണ് എന്നതാണ്. മൌനരാഗത്തില്‍ മോഹന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. കാര്‍ത്തിക് അവതരിപ്പിച്ച വേഷത്തില്‍ ദുല്‍ക്കര്‍ സല്‍മാനും രേവതി ഗംഭീരമാക്കിയ കഥാപാത്രത്തെ അലിയ ഭട്ടും അവതരിപ്പിക്കുന്നു.

തന്‍റെ തന്നെ ഒരു ചിത്രം അതേ ഭാഷയില്‍ മണിരത്നം റീമേക്ക് ചെയ്യുന്നത് ഇതാദ്യമാണ്. റീമേക്ക് ആണെങ്കിലും കാലികമായ മാറ്റങ്ങളും ക്ലൈമാക്സ് മാറ്റവും പുതിയ മൌനരാഗത്തില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

മൌനരാഗത്തിന്‍റെ സംഗീതം ഇളയരാജ ആയിരുന്നു എങ്കില്‍ പുതിയ ചിത്രത്തില്‍ അത് എ ആര്‍ റഹ്‌മാനാണ്. പി സി ശ്രീറാം ക്യാമറ ചലിപ്പിക്കും.

തൊടുന്നതെല്ലാം ഹിറ്റാക്കുന്ന നിവിന്‍ പോളിക്ക് കരിയറിലെ ഏറ്റവും വലിയ നേട്ടമായിരിക്കും മണിരത്നം ചിത്രം. നിവിന്‍ പോളിയും ദുല്‍ക്കറും ഒന്നിച്ച ബാംഗ്ലൂര്‍ ഡെയ്സ് ചരിത്രവിജയം നേടി നില്‍ക്കുന്ന അവസരത്തിലാണ് പുതിയ വാര്‍ത്തയുമെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :