ആരാധകനാണെങ്കില്‍ അടിപൊളി അല്ലെങ്കില്‍ ശരാശരി- പെരുച്ചാഴി റിവ്യൂ

വി ഹരികൃഷ്ണന്‍| Last Updated: ശനി, 16 നവം‌ബര്‍ 2019 (15:42 IST)
ആറാം തമ്പുരാനിലെ കഥാപാത്രത്തിന്റെ പേര് തന്നെ ഈ ചിത്രത്തിലും. പെരുച്ചാ‍ഴിയെന്ന് അറിയപ്പെടുന്ന ജഗന്നാഥന്‍. സ്പോര്‍ട്സിനെ സ്നേഹിക്കുന്ന, രാഷ്ട്രീയ തന്ത്രങ്ങളറിയാവുന്ന തുരപ്പന്‍. അതാണ് മോഹന്‍ ലാലിന്റെ നായക കഥാപാത്രം. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന എല്ലാ ലാല്‍ മാനറിസങ്ങളും സ്റ്റഫ് ചെയ്തിരിക്കുന്നു നായകനില്‍. ജഗന്നാഥന്റെ ഇടം-വലംകൈകളാണ് ജബ്ബാര്‍ പൊറ്റക്കുഴിയും(ബാബുരാജ്) വയലാര്‍ വര്‍ക്കിയും(അജു വര്‍ഗീസ്). പൊതുമരാമത്ത് വകുപ്പ് മന്ത്രി ഫ്രാന്‍സിസ് കുഞ്ഞപ്പന്റെ ‍(മുകേഷ്) രാഷ്ട്രീയ പ്രതിയോഗിയാണ് ജഗന്നാഥന്‍.
 
എന്നാല്‍ ഫ്രാന്‍സിസിന് എന്ത് പ്രശ്നം വന്നാലും അത് പരിഹരിക്കണമെങ്കില്‍ ജഗന്നാഥന്‍ വേണം. ഭാവിയില്‍ ജഗന്നാഥന്‍ തന്റെ പൊളിറ്റിക്കല്‍ കരിയറിന് പാരയാകുമെന്ന പേടി കുഞ്ഞപ്പന് ഉണ്ട്. ഈ സാഹചര്യത്തില്‍ ജഗന്നാഥനെ കേരളത്തില്‍നിന്ന് അകറ്റേണ്ടത് ആവശ്യമായി വരുന്നപ്പോഴാണ് ഒരു കിടിലന്‍ ഓഫറുമായി സണ്ണി കുരിശുങ്കല്‍(വിജയ് ബാബു) എന്ന അമേരിക്കന്‍ മലയാളി എത്തുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ജോണ്‍ കോറി(സീന്‍ ജെയിംസ് സട്ടണ്‍)യെ വിജയിപ്പിക്കുകയാണ് ദൌത്യം. എതിരാളിയാ‍യ ജോര്‍ജ് ഹോപ്പിനെക്കാള്‍ ജോണ്‍ കോറിയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് ഉയര്‍ത്തണം. ഈ അവസരം കുഞ്ഞപ്പന്‍ നന്നായി വിനിയോഗിച്ചു. അതില്‍ നന്നായി ജഗന്നാഥനും. അത് സ്ക്രീനില്‍ കണ്ട് മനസിലാക്കുക.
 

അടുത്ത പേജില്‍: എന്താണ് പെരുച്ചാഴിയുടെ ‘ഗും’?


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 


 
 
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :