ആരാധകനാണെങ്കില്‍ അടിപൊളി അല്ലെങ്കില്‍ ശരാശരി- പെരുച്ചാഴി റിവ്യൂ

വി ഹരികൃഷ്ണന്‍| Last Updated: ശനി, 16 നവം‌ബര്‍ 2019 (15:42 IST)
പിന്നെ ലാലിന്റെ സപ്പോര്‍ട്ടിംഗ് ക്യാരകടേഴ്സ് ആയി എത്തുന്ന അജു വര്‍ഗീസ്- ബാബു രാജ് കൂട്ടുകെട്ടും പ്രേക്ഷകരെ ബോറടിപ്പിക്കില്ല. ജോണ്‍ കെറിയായി എത്തുന്ന സീന്‍ ജെയിംസ് എന്ന വിദേശ നടനും തീയേറ്ററില്‍ ചിരി പടര്‍ത്തി. പ്രത്യേകിച്ചും ലാലുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍.


പിന്നെ പടം മൊത്തം ബ്രാന്‍ഡ് മയമാണ്. എം സി ആര്‍ മുണ്ട്, ഓറിസ് വാച്ച്, റെയ്മണ്ട്, മുത്തൂറ്റ്, ലുലു മാള്‍ എന്നിവര്‍ക്ക് ആഡ് സ്പെസ് നന്നായി കൊടുത്തിട്ടുണ്ട്. ഇവരാണോ പടം നിര്‍മിച്ചതെന്ന് തോന്നിയാലും തെറ്റില്ല. നായിക രാഗിണി നന്ദ്‌വനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഗ്ലാമര്‍ കാണിക്കാന്‍ ഒരു നടി.
 
അനവസരത്തില്‍ കുത്തിനിറച്ചിരിക്കുന്ന പാട്ടുകള്‍ ആകെ അരോചകമാണ്. അറോറയുടെ സംഗീത സംവിധാനത്തില്‍ ബോംബെ ജയശ്രീ, കാര്‍ത്തിക്, ആന്‍ഡ്രിയ ജെര്‍മിയ, ബ്ലെയ്സ്, ജ്യോത്സന എന്നിവര്‍ പാടിയ പാട്ടുകള്‍ ആവറേജ് നിലവാരത്തില്‍ കൂടുന്നില്ല. പൂനം ബജ്‌വ എത്തുന്ന പോ മോനേ ദിനേശ എന്ന ഡബാംകൂത്ത് ഗാനം കല്ലുകടി തന്നെ. വെറുമൊരു ഐറ്റം ഡാന്‍സിനുവേണ്ടി മാത്രമായി പോയി ആ ശ്രമം. ആകെപ്പാടെ ആശ്വാസകരമായ പാട്ടുസീനുകള്‍ പഴയ മോഹന്‍ലാല്‍ സിനിമകളിലെ റീമിക്സ് തന്നെ. 
 
 
അടുത്ത പേജില്‍: ഇമ്മാതിരി കോമഡി ട്രെയിനിനൊക്കെ തല വയ്ക്കണോ?
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :