സൂര്യയുടെ വില്ലനായി മോഹന്‍ലാല്‍, അച്ഛനായി മമ്മൂട്ടി!

തിങ്കള്‍, 21 മെയ് 2018 (14:39 IST)

മമ്മൂട്ടി, മോഹന്‍ലാല്‍, സൂര്യ, യാത്ര, കെ വി ആനന്ദ്, Mammootty, Mohanlal, Suriya, Yathra, K V Anand

മലയാളത്തിന് പ്രിയപ്പെട്ട തമിഴ് താരങ്ങളുടെ പട്ടികയെടുത്താല്‍ മുന്‍‌നിരയിലുള്ള ആളാണ് സൂര്യ. വിജയ് കഴിഞ്ഞാല്‍ മലയാളിയുവത്വം ഏറെ ആരാധിക്കുന്ന തമിഴ് ഹീറോ സൂര്യയാണ്. സൂര്യയ്ക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്നതാണ് ഇപ്പോഴത്തെ വലിയ വാര്‍ത്ത.
 
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ സൂര്യയുടെ വില്ലനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. സയേഷ നായികയാകുന്ന ഈ സിനിമ ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിനായി 15 കോടി രൂപയാണ് മോഹന്‍ലാല്‍ പ്രതിഫലം പറ്റുന്നതെന്നാണ് ഒരു വാര്‍ത്ത.
 
മമ്മൂട്ടി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയായി അഭിനയിക്കുന്ന എന്ന ചിത്രത്തില്‍ വൈ എസ് ആറിന്‍റെ മകന്‍ ജഗന്‍‌മോഹന്‍ റെഡ്ഡിയായാണ് അഭിനയിക്കുന്നത്. ഈ സിനിമ തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങും.
 
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും വലിയ ആരാധകനാണ് സൂര്യ. തുടര്‍ച്ചയായുള്ള രണ്ട് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലെ ഈ മഹാനടന്‍‌മാര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമാണ് സൂര്യയെ തേടിയെത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഹാപ്പി വെഡ്ഡിങ് 2; ആരാധകര്‍ക്ക് സന്തോഷവും ഒപ്പം സംശയങ്ങളും പകര്‍ന്ന് ഒമര്‍ ലുലു

ഹിറ്റ് സിനിമകളുടെ സംവിധായകാനാകാന്‍ ഒരുങ്ങുകയാണ് ഒമര്‍ ലുലു. ആദ്യ ചിത്രം ഹാപ്പി വെഡ്ഡിങ് ...

news

മോഹൻലാലിന് ആശംസകൾ നേർന്ന് മമ്മൂട്ടി

58മത് ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന് പിറന്നാളാശംസകള്‍ ...

news

ഹാപ്പി വെഡ്ഡിങിന് രണ്ടാം ഭാഗം വരുന്നു; വാര്‍ത്ത പുറത്തുവിട്ട് ഒമര്‍ ലുലു

ബോക്‍സ് ഓഫീസില്‍ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയ ഹാപ്പി വെഡ്ഡിങ് തിയേറ്ററുകളില്‍ ...

news

"ദിലീപ് ബുദ്ധിമാനാണ്, അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമോ എന്ന് സംശയമാണ്": നടൻ മധു

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ മധു രംഗത്ത്. സംഭവം നടന്ന് ഒരു ...

Widgets Magazine