കോട്ടയത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം, വെള്ളി, 18 മെയ് 2018 (12:48 IST)

  suicide , death , police , family , hospital , nisha , suriya , shiva , sinoj , ജീവനൊടുക്കി , പൊലീസ് , ആ‍ത്മഹത്യ , കുടുംബം , നിഷ , സൂര്യ തേജസ് , സിനോജ് , നിഷ

പാലാ വയലായില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞേറേ കൂടല്ലൂര്‍ സ്വദേശി സിനോജ് (45), ഭാര്യ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ് (7) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മക്കളെ കൊലപ്പെടുത്തിയ ശേഷം സിനോജും നിഷയും ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു സൂര്യതേജസിന്റെ മൃതദേഹം കണ്ടെത്തിയത്. ശിവതേജസിന്റെയും നിഷയുടെയും മൃതദേഹം കിടപ്പുമുറിയിലാണ് ഉണ്ടായിരുന്നത്.

നിഷയുടെ കഴുത്തില്‍ കയര്‍ മുറുകിയ പാടുണ്ട്. ഇവരെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയില്‍ എത്തിച്ചതാണെന്നാ‍ണ് പ്രാഥമിക നിഗമനം.

സിനോജിന്റെ ബന്ധുവായ ഭിന്നശേഷിക്കാരനായ മറ്റൊരു കുട്ടി കൂടി വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും കുട്ടി സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല. വീട്ടില്‍ നിന്നും ആരെയും പുറത്തു കാണാത്തതിനേ തുടര്‍ന്ന് സമീപവാസികള്‍ തിരക്കി എത്തിയപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യെദ്യൂരപ്പയ്‌ക്ക് സമയം നാളെ 4 വരെ; എം എൽ എമാരുടെ നീക്കമറിയാൻ മൊബൈൽ ആപ്പുമായി കോൺഗ്രസ്സും ജെ ഡി എസും

കർണാടകയിലെ നാടകത്തിൽ ബിജെപി‌ക്ക് കനത്ത തിരിച്ചടി. ഭൂരിപക്ഷം തെളിയിക്കാൻ നാളെതന്നെ വിശ്വാസ ...

news

ഗവര്‍ണറുടെ നടപടി എന്ത് അടിസ്ഥാനത്തില്‍ ?; യെദ്യൂരപ്പ നാളെ ഭൂരിപക്ഷം തെളിയിക്കണം - നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായി ...

news

യുവാവ് ബന്ധുവീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍; വീട്ടുടമയും ഭാര്യയും കസ്‌റ്റഡിയില്‍

ആലപ്പുഴ കലവൂരില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍. കോര്‍ത്തുശേരി സ്വദേശി സുജിത്തിനെയാണ് ...

Widgets Magazine