മോഹന്‍ലാലിന്‍റെ സ്റ്റൈലിഷ് ത്രില്ലര്‍ ചിത്രത്തിന് പേര് - നീരാളി!

ശനി, 27 ജനുവരി 2018 (20:48 IST)

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ‘നീരാളി’ എന്ന് പേരിട്ടു. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന സിനിമ പ്രേക്ഷകരെയും അപ്രതീക്ഷിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ നീരാളിക്കൈകള്‍ പോലെ വരിഞ്ഞുമുറുക്കുന്ന ത്രില്ലറാണ്.
 
ചിത്രത്തിന്‍റെ കഥ കേട്ടപ്പോള്‍ തന്നെ എത്രയും പെട്ടെന്ന് ഈ സിനിമ ചെയ്യണമെന്ന് മോഹന്‍ലാല്‍ തീരുമാനിക്കുകയും മറ്റ് പ്രൊജക്ടുകള്‍ മാറ്റിവച്ച് നീരാളിക്കായി സമയം കണ്ടെത്തുകയുമായിരുന്നു. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.
 
സ്റ്റീഫന്‍ ദേവസിയാണ് സംഗീതം. സുനില്‍ റോഡ്രിഗ്യൂസ് ആണ് ആക്ഷന്‍ കോറിയോഗ്രാഫി. പാര്‍വതി നായര്‍ നായികയാവുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും വേഷമിടുന്നു. 
 
ഒരുപാട് കൌതുകങ്ങള്‍ ഒളിപ്പിച്ചുവച്ച നീരാളിയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം മോഹന്‍ലാലിന്‍റെ ആദ്യ റിലീസ് നീരാളി ആയിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

സിനിമ

news

ആദ്യദിനത്തില്‍ തന്നെ ലാഭം കൊയ്ത് സ്ട്രീറ്റ് ലൈറ്റ്സ്; വന്‍ ഹിറ്റിലേക്ക് മമ്മൂട്ടിച്ചിത്രം!

വലിയ ഹൈപ്പൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്സ്. ചിത്രത്തിന്‍റെ ...

news

ആദി തകര്‍ക്കുന്നു, പ്രണവ് ചിത്രത്തിന് ഒന്നാം ദിനം റെക്കോര്‍ഡ് കളക്ഷന്‍ !

ഏവരും ആകാംക്ഷയോടെ കാത്തിരുന്നതാണ് ‘ആദി’ എന്ന സിനിമയുടെ ബോക്സോഫീസ് റിപ്പോര്‍ട്ട്. പ്രണവ് ...

news

തിരക്കിനിടെയിലും തിയേറ്ററിലെത്തി മോഹന്‍‌ലാല്‍ ആ‍ദി കണ്ടു

മികച്ച അഭിപ്രായവുമായി ആദി തീയേറ്ററുകളില്‍ ആവേശമാകുമ്പോള്‍ ചിത്രം കണ്ട് മോഹന്‍ലാലും. മുംബൈ ...

Widgets Magazine