ആദി തകര്‍ക്കുന്നു, പ്രണവ് ചിത്രത്തിന് ഒന്നാം ദിനം റെക്കോര്‍ഡ് കളക്ഷന്‍ !

ശനി, 27 ജനുവരി 2018 (16:48 IST)

Aadhi, Pranav Mohanlal, Aadhi First Day Collection, Jeethu Joseph, Aadhi Review, പ്രണവ് മോഹന്‍ലാല്‍, ആദി, ആദി ആദ്യദിന കളക്ഷന്‍, ജീത്തു ജോസഫ്, ആദി റിവ്യൂ
അനുബന്ധ വാര്‍ത്തകള്‍

ഏവരും ആകാംക്ഷയോടെ കാത്തിരുന്നതാണ് ‘ആദി’ എന്ന സിനിമയുടെ ബോക്സോഫീസ് റിപ്പോര്‍ട്ട്. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായ സിനിമ ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കളക്ഷന്‍ നേടി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്.
 
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിക്ക് ആദ്യദിനം കേരളത്തില്‍ നിന്ന് സ്വന്തമാക്കാനായത് 4.70 കോടി രൂപയാണെന്നാണ് വിവരം. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് സമാനമായ റിലീസായിരുന്നു ഈ സിനിമയുടേത്. അതുതന്നെയാണ് ഇത്രയും ഗംഭീരമായ ഒന്നാം ദിന കളക്ഷന്‍റെ പ്രധാന കാരണവും.
 
300 തിയേറ്ററുകളിലാണ് ആദി പ്രദര്‍ശനത്തിനെത്തിയത്. മാത്രമല്ല, ഫാന്‍സ് ഷോകളും സ്പെഷ്യല്‍ ഷോകളും ഏറെയുണ്ടായിരുന്നു. ഒരു പുതുമുഖ നായകന്‍റെ സിനിമയ്ക്ക് ഇത്രയും വലിയ ഓപ്പണിംഗ് കളക്ഷന്‍ ലഭിക്കുന്നത് മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമാണ്.
 
അതുകൊണ്ടുതന്നെ റിപ്പബ്ലിക് ദിന വീക്കെന്‍‌ഡില്‍ തകര്‍പ്പന്‍ കളക്ഷന്‍ സ്വന്തമാക്കി ആദി മുതല്‍ മുടക്ക് തിരിച്ചുപിടിക്കുമെന്നുപ്പാണ്. ആദ്യചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ഹിമാലയന്‍ മലനിരകളിലെവിടെയോ യാത്രയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

തിരക്കിനിടെയിലും തിയേറ്ററിലെത്തി മോഹന്‍‌ലാല്‍ ആ‍ദി കണ്ടു

മികച്ച അഭിപ്രായവുമായി ആദി തീയേറ്ററുകളില്‍ ആവേശമാകുമ്പോള്‍ ചിത്രം കണ്ട് മോഹന്‍ലാലും. മുംബൈ ...

news

ക്ലൈമാക്സിലെ ആ 'തലകുത്തി മറിയൽ', 'മൂന്നാം മുറ'യിലെ അലി ഇമ്രാനെ ഓർമ്മിപ്പിച്ചുവെങ്കിൽ അതാണ് ‘പാരമ്പര്യം’; വാക്കുകള്‍ വൈറലാകുന്നു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി നിറഞ്ഞ സദസ്സുകളില്‍ ...

news

വുമണ്‍ ഇന്‍ സിനിമാ കളക്ടീവോ ? ആ സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് ലെന; സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല

സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് നടി ലെന. ഉണ്ടോ ...

Widgets Magazine