ടൈറ്റാനിക് മലയാളത്തില്‍ ! നിവിന്‍ പോളി നായകന്‍ !

ബുധന്‍, 3 ജനുവരി 2018 (14:14 IST)

Titanic, James Cameron, Nivin Pauly, Kairali, Jomon T John, Siddhartha Siva, ടൈറ്റാനിക്, ജെയിംസ് കാമറൂണ്‍, നിവിന്‍ പോളി, ജോമോന്‍ ടി ജോണ്‍, സിദ്ധാര്‍ത്ഥ ശിവ

നിവിന്‍ പോളി നായകനായ ‘സഖാവ്’ എന്ന ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥ ശിവയാണ്. അദ്ദേഹത്തിന്‍റെ 101 ചോദ്യങ്ങള്‍, ഐന്‍, കൊച്ചൌവ പൌലോ അയ്യപ്പ കൊയ്‌ലോ തുടങ്ങിയ സിനിമകള്‍ പോലെ പക്ഷേ ‘സഖാവ്’ ശ്രദ്ധിക്കപ്പെട്ടില്ല.
 
2018ല്‍ ഒരു നിവിന്‍ പോളി ചിത്രത്തിന് തിരക്കഥയെഴുതുകയാണ് സിദ്ധാര്‍ത്ഥ ശിവ. സംവിധാനം പക്ഷേ സിദ്ധാര്‍ത്ഥല്ല. അത് ജോമോന്‍ ടി ജോണ്‍ ആണ്. ഛായാഗ്രാഹകനായ ജോമോന്‍റെ ആദ്യ സംവിധാന സംരംഭം.
 
കേരളത്തിന്‍റെ ആദ്യ കപ്പലായ എം വി കൈരളി 1979ല്‍ കടലില്‍ കാണാതായ സംഭവമാണ് ജോമോന്‍ ടി ജോണ്‍ ചലച്ചിത്രമാക്കുന്നത്. 49 പേരുമായി കടലില്‍ കാണാതായ കപ്പലിന്‍റെ കഥ ആവിഷ്കരിക്കുമ്പോള്‍ ‘കൈരളി’ എന്നാണ് ചിത്രത്തിന് പേര്.
 
ടൈറ്റാനിക് എന്ന ബോളിവുഡ് സിനിമയുടെ കഥയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള കഥ അതേ സാങ്കേതികമികവോടെ ആവിഷ്കരിക്കാനാണ് സംവിധായകന്‍റെയും നിവിന്‍ പോളിയുടെയും തീരുമാനം. നിവിന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പുലിവേട്ടക്കാരനായി ചാക്കോച്ചൻ; ശിക്കാരി ശംഭുവിന്റെ തകര്‍പ്പന്‍ ട്രെയിലർ

ഓർഡിനറി, മധുരനാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകൻ സുഗീതും കുഞ്ചാക്കോ ബോബനും ...

news

ഫഹദിന്‍റെ സിനിമയുടെ കഥ കേട്ട് ബോളിവുഡ് സംവിധായകന്‍ ത്രില്ലടിച്ചു!

പ്രതിഭകള്‍ക്ക് ഭാഷയില്ല. ഏത് ഭാഷയിലും അവര്‍ വിസ്മയം സൃഷ്ടിക്കും. നമ്മുടെ പ്രിയദര്‍ശനൊക്കെ ...

news

നമ്മള്‍ അനുവദിക്കാതെ ആരും തൊടാന്‍ വരില്ല, സിനിമയില്‍നിന്ന് ഇതുവരെ ദുരനുഭവമുണ്ടായിട്ടില്ല; തുറന്നു പറച്ചിലുകളുമായി നടി

നമ്മളുടെ സമ്മതമില്ലാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്നാണ് തന്റെ ...

news

ആ രണ്ടു ദിവസം എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല, ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ചു; നടി വെളിപ്പെടുത്തുന്നു

രാത്രിമഴ, വാനമ്പാടി എന്നിങ്ങനെയുള്ള ജനപ്രിയ സീരിയലുകളിലൂടെയും ജെയിംസ് ആന്‍ഡ് ആലീസ്, ...

Widgets Magazine