കുതിരയുടെ മുന്നില്‍ മൂക്കും കുത്തി വീഴാന്‍ താത്പര്യമില്ല; മനസ് തുറന്ന് നിവിന്‍

കുതിരയുടെ മുന്നില്‍ ഞാന്‍ തോറ്റു കൊടുക്കില്ല; നിവിന്‍ പോളി മനസ് തുറക്കുന്നു

AISWARYA| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2017 (09:48 IST)
സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാവാനുള്ള തയ്യാറെടുപ്പിലാണ്. അതിനായി പലതും പഠിച്ചു എന്ന് നിവിന്‍ തന്നെ ആരാധകരോട് പറഞ്ഞിട്ടുണ്ട്. കളരിപ്പയറ്റും, ആയോധന കലയും, കുതിരസവാരിയുമൊക്കെ നിവിന്‍ പഠിച്ചു കഴിഞ്ഞു. അതില്‍ ഏറ്റവും കടുപ്പം കുതിര സവാരിയായിരുന്നുവെന്നും നിവിന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ ഇത് വ്യക്തമാക്കിയിരിക്കുന്നത്.

കുതിരപ്പുറത്ത് കയറുന്നതിന് മുന്‍പ് കുതിരയുടെ മൂഡ് പരിശോധിക്കണം. കുതിര സവാരി നടത്തുന്ന ഒരുപാട് രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അതുകൊണ്ട് ഞാനിപ്പോള്‍ അത് ശീലിച്ചു. കുതിരയുടെ മുന്നില്‍ മൂക്കും കുത്തി വീഴാന്‍ എനിക്ക് താത്പര്യമില്ലെന്ന് നിവിന്‍ പറഞ്ഞു.

നിവിന്‍ പോളി കായം‌കുളം കൊച്ചുണ്ണിയാകുന്ന വാര്‍ത്ത നവമാധ്യമങ്ങളില്‍ വന്നിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ സഞ്ജയ് - ബോബി ടീമാണ്. കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളനെ അവതരിപ്പിക്കാനുള്ള ഭാഗ്യമാണ് നിവിന് ലഭിച്ചിരിക്കുന്നത്.

കായം‌കുളം കൊച്ചുണ്ണിയുടെ ജീവിതം പലതവണ സിനിമയ്ക്കും സാഹിത്യത്തിനും വിഷയമായിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായി കൊച്ചുണ്ണി എന്ന മനുഷ്യനെ അടുത്തറിയാനുള്ള ശ്രമമാണ് റോഷന്‍ ആന്‍ഡ്രൂസും ടീമും നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളം മിനിസ്ക്രീനില്‍ തരംഗം സൃഷ്ടിച്ച പരമ്പരയായി കായം‌കുളം കൊച്ചുണ്ണി വന്നിട്ടുണ്ട്. മണിക്കുട്ടന്‍ എന്ന നടനെ സിനിമയ്ക്ക് ലഭിക്കുന്നത് ആ സീരിയലിലൂടെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :