ആ ഭാഗ്യം എനിക്ക് കിട്ടി, നിവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ വാക്കുകള്‍ പോലും കിട്ടിയിരുന്നില്ല : മനസ് തുറന്ന് ശ്രദ്ധ

വെള്ളി, 29 ഡിസം‌ബര്‍ 2017 (11:42 IST)

വളരെ ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററില്‍ എത്തിയ സിനിമയാണ് നിവിന്‍ പോളിയുടെ റിച്ചി. എന്നാല്‍ ചിത്രത്തിന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചത്. എന്ത് തന്നെയായാലും റിച്ചി തമിഴകത്ത് നിവിന്‍ പോളിയുടെ താരമൂല്യം വര്‍ധിപ്പിച്ചു. ഇപ്പോള്‍ ചര്‍ച്ചാ വിഷയം അതൊന്നുമല്ല. ചിത്രത്തിലെ ഒരു അനുഭവത്തിനെ പറ്റി നായിക ശ്രദ്ധ  തുറന്നു പറഞ്ഞിരിക്കുകയാണ്.
 
ടൈംസ് ഓഫ് ഇന്ത്യയ്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ശ്രദ്ധ ശ്രീനാഥ് നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് പറഞ്ഞു. താനൊരു വലിയ നിവിന്‍ ആരാധികയാണെന്ന് പറഞ്ഞുകൊണ്ടാണ് ശ്രദ്ധ തുടങ്ങിയത്. ഒരു ആരാധികയെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള കാര്യമാണ്, ആ താരത്തിന്റെ നായികയായി അഭിനയിക്കുക എന്നത്. ആ അവസരം എനിക്ക് കിട്ടി.
 
ചിത്രീകരണം നടന്നുകൊണ്ടിരിയ്ക്കുന്ന സമയത്ത്, നിവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ സംസാരിക്കാന്‍ തനിക്ക് വാക്കുകള്‍ പോലും കിട്ടാത്ത അവസ്ഥയായിരുന്നു എന്നാണ് ശ്രദ്ധ പറഞ്ഞത്. മാധവനും വിജയ് സേതുപതിയും അഭിനയിച്ച് തകര്‍ത്ത ചിത്രമാണ് വിക്രം വേദ. തമിഴിന് പുറമെ മലയാളത്തിലും ഹിറ്റായ ചിത്രത്തില്‍ മാധവന്റെ നായികയായിട്ടാണ് ശ്രദ്ധ അഭിനയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മാസ്റ്റർപീസ് അണിയറ പ്രവർത്തകർ ചതിച്ചു - റീത്തുമായി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ

അജയ് വാസുദേവൻ സംവിധാനം ചെയ്ത മാസ്റ്റർപീസ് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മികച്ച ...

news

പാര്‍വതിക്കാണ് എന്‍റെ പിന്തുണ - മമ്മൂട്ടി

നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ താന്‍ അവരെ വിളിച്ച് പിന്തുണ ...

news

പൊട്ടിക്കാത്ത മുട്ടയ്ക്കകത്ത് ഷാജി പാപ്പൻ; ജയസൂര്യയെ ഞെട്ടിച്ച് ആരാധകൻ - വീഡിയോ കാണാം

ജയസൂര്യയുടെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാം സ്ഥാനം ഷാജിപാപ്പാന് സ്വന്തം. ഷാജി ...

news

എന്നെ അത്ഭുതപ്പെടുത്തിയ, ഞാൻ അസൂയയോടെ കാണുന്ന നടനാണ് മോഹൻലാൽ; പ്രകാശ് രാജ് പറയുന്നു

മണിരത്നത്തിന്റെ 'ഇരുവർ' എന്ന ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം ആരും മറക്കുകയില്ല. ...

Widgets Magazine