വീണ്ടും പ്രിയാവാര്യര്‍ കണ്ണിറുക്കുന്നു... യുവാക്കളുടെ ഹൃദയത്തില്‍ പൊട്ടിത്തെറി!

മമ്മൂട്ടി, പ്രിയാ വാര്യര്‍, ഒമര്‍, ഒമര്‍ ലുലു, ഒരു അഡാറ് ലവ്, Mammootty, Priya Varrier, Priya, Omar, Omar Lulu, Oru Adaaru Love
BIJU| Last Updated: വ്യാഴം, 17 മെയ് 2018 (21:36 IST)
പ്രിയാ വാര്യര്‍ വീണ്ടും. ഇത്തവണയും ആ ക്ലാസിക് കണ്ണിറുക്കലും ചിരിയും തന്നെ. എന്നാല്‍ ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ടെന്ന് മാത്രം. എന്തായാലും യുവാക്കളുടെ ഹൃദയത്തില്‍ പ്രണയസ്ഫോടനം സൃഷ്ടിച്ചുകൊണ്ട് പ്രിയയുടെ ദൃശ്യങ്ങള്‍ വരുന്നത് ‘ഒരു അഡാറ് ലവ്’ എന്ന സിനിമയുടെ സോംഗ് ടീസറിലാണ്.
ഇത്തവണ ഒരു തമിഴ് സോംഗാണ് സംവിധായകന്‍ ഒമര്‍ ലുലു ടീസറിലൂടെ അവതരിപ്പിക്കുന്നത്. മുമ്പ് ചിത്രത്തിന്‍റേതായി വന്ന ദൃശ്യങ്ങളില്‍ കണ്ട താരങ്ങള്‍ തന്നെയാണ് സോംഗ് ടീസറിലും ഉള്ളത്.

പ്രിയാ വാര്യരുടെ കണ്ണിറുക്കലിലും ചിരിയിലും മയങ്ങി തുള്ളിയാര്‍ക്കുന്ന നായകന്‍ തന്നെയാണ് ഈ ടീസറിന്‍റെയും ഹൈലൈറ്റ്. എന്തായാലും പ്രിയയുടെ പഴയ കണ്ണിറുക്കലിന്‍റെയും പുരികക്കൊടി ഉയര്‍ത്തലിന്‍റെയും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പുതിയ ദൃശ്യങ്ങള്‍ക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.
അതേസമയം, ഒമര്‍ ലുലു തന്‍റെ അടുത്ത ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ‘പവര്‍ സ്റ്റാര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയായിരിക്കും ഈ സിനിമയിലെ നായകനെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :