ഛത്തീസ്ഗഡില്‍ മമ്മൂട്ടിയുടെ ‘ഉണ്ട’; ഒരു അടിപൊളി പൊലീസ്!

വ്യാഴം, 17 മെയ് 2018 (15:02 IST)

മമ്മൂട്ടി, ഉണ്ട, കസബ, ഖാലിദ് റഹ്‌മാന്‍, മാമാങ്കം, Mammootty, Unda, Kasaba, Khalid Rahman, Mamankam

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഉണ്ട’യുടെ ചിത്രീകരണം ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലുമായി നടക്കും. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
 
‘ഉണ്ട’യുടെ ചിത്രീകരണം സെപ്റ്റംബറിലാണ് ആരംഭിക്കുക. ഇതിനുമുമ്പ് ഒരു മലയാള സിനിമയിലും കണ്ടിട്ടില്ലാത്ത ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന സിനിമ ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ധാര്‍മ്മിക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
‘അനുരാഗ കരിക്കിന്‍‌വെള്ളം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ഒരു മാസ് എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിക്കൊപ്പം തമിഴില്‍ നിന്നുള്ള ഒരു നായിക അഭിനയിക്കുമെന്നാണ് വിവരം.
 
ഹര്‍ഷദ് അലി തിരക്കഥയെഴുതുന്ന ഉണ്ടയില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രം പഞ്ച് ഡയലോഗുകളും താമാശകളും നിറഞ്ഞ ഒരു ആഘോഷചിത്രം എന്നതിലുപരി ഒരു വിഷ്വല്‍ ട്രീറ്റും ആയിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'അബ്രഹാമിന്റെ സന്തതികളു'ടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ജൂൺ 15-ന് ഡെറിക് എബ്രഹാം പ്രേക്ഷകരിലേക്ക്

മമ്മൂട്ടി നായകനായി ഷാജി പടൂർ സംവിധാനം ചെയ്യുന്ന 'അബ്രഹാമിന്റെ സന്തതികളി'ന്റെ റിലീസ് തീയതി ...

news

മൂത്തോന്റെ ചിത്രീകരണം പൂർത്തിയായി; നിവിനെ പ്രശംസിച്ച് ഗീതു

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ചിത്രീകരണം ...

ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകം, തെളിവുകള്‍ നശിപ്പിച്ചു; ആരോപണവുമായി മുന്‍ എസ്‌പി

ശ്രീദേവിയുടേത് അപകടമരണമാണെന്ന് പറയാന്‍ കഴിയില്ല. ശ്രീദേവി ബാത്ത് ടബില്‍ വീണ് മുങ്ങി ...

news

ഒരു അഡാറ് പടവുമായി മമ്മൂട്ടി, പടത്തിന് പേര് ‘പവര്‍ സ്റ്റാര്‍’ ?

മമ്മൂട്ടിക്ക് കൈനിറയെ സിനിമകളാണ്. അടുത്ത രണ്ടുമൂന്ന് വര്‍ഷത്തേക്ക് ഡേറ്റ് ഇല്ലാത്ത ...

Widgets Magazine