"അവൾ കെട്ടിയത് വക്കീലിനെയാണ് സിനിമാ നടനെയല്ല"; വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ

മമ്മൂക്ക വലിയൊരു ഫാമിലിമാൻ ആണ്; മുകേഷ്

Rijisha M.| Last Updated: ബുധന്‍, 16 മെയ് 2018 (13:12 IST)
സിനിമാ താരങ്ങളുടെ തിരക്കുപിടിച്ച ജീവിതത്തിൽ കുടുംബത്തിന് പ്രാധാന്യം നൽകാൻ അവരിൽ പലർക്കും കഴിയുന്നില്ല. എന്നാൽ മെഗാസ്‌റ്റാർ മമ്മൂട്ടിയെക്കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തിലും കുടുംബ ബന്ധം അതുപോലെ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിയെക്കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണിത്.
‘മമ്മൂക്ക വലിയൊരു ഫാമിലിമാൻ ആണ്. ഷൂട്ട് കഴിഞ്ഞ് ഒരുമിനിറ്റ് പോലും നിൽക്കില്ല, അപ്പോൾ തന്നെ വീട്ടിലേക്ക് പോകും. ഉച്ചയ്ക്ക് എറണാകുളത്ത് വീട്ടിൽ നിന്ന് ദൂരയുള്ള സ്ഥലമാണെങ്കിലും വീട്ടിൽ പോയി ഭക്ഷണം കഴിക്കും. ഇനി ഇപ്പോൾ കാശ്മീരോ മറ്റെവിടെയങ്കിലും ആണ് ഷൂട്ട് എങ്കിൽ വൈകിട്ട് വീട്ടിലേക്ക് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കും, ആ കതക് പൂട്ടിയോ, ജനl അടച്ചോ ഇതൊക്കെ ചോദിച്ചതിന് ശേഷമാണ് അദ്ദേഹം ഉറങ്ങാൻ പോകുന്നത്.
'നിങ്ങൾ കുടുംബത്തോട് വളരെയധികം അറ്റാച്ച്ഡ് ആണല്ലോ’ എന്ന് ഞാൻ മമ്മൂട്ടിയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, "നമ്മൾ ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത്. നടനെയല്ല. വക്കീലാകുമ്പോൾ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചുവരും. സന്തോഷമായി ജീവിക്കാം, സിനിമാ നടനായപ്പോൾ അതൊക്കെ മാറി. അതനുസരിച്ച് വേണം നാം പിന്നീട് ജീവിക്കാൻ. അങ്ങനെയൊരു ചിന്ത അവർക്ക് കൊടുക്കരുത്." കുടുംബബന്ധത്തിന്റെ അടിത്തറയിൽ ഇതൊരു പ്രധാനകാര്യം തന്നെയാണ്.’–മുകേഷ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :