വൈറലായി 'അബ്രഹാമിന്റെ സന്തതികളി'ലെ ആദ്യഗാനം; 24 മണിക്കൂറിനുള്ളില്‍ കണ്ടത് നാലുലക്ഷത്തോളം പേര്‍

ബുധന്‍, 16 മെയ് 2018 (12:33 IST)

മെഗാസ്‌റ്റാർ മമ്മൂട്ടിയുടെ 'അബ്രഹാമിന്റെ സന്തതികളി'ലെ ആദ്യ ഗാനം ഇന്നലെ പുറത്തിറങ്ങി. 'യെരുശലേം നായകാ' എന്നു തുടങ്ങുന്ന ഗാനം ഇപ്പോൽ യൂട്യൂബ് തരംഗമായി മുന്നേറുകയാണ്. റിലീസ് ചെയ്‌ത് 24 മണിക്കൂറിനുള്ളിൽ നാലുലക്ഷത്തിനടുത്ത് ആളുകളാണ് ഗാനം കണ്ടത്. ഇരുപത്തിയൊമ്പതിനായിരം ലൈക്കുകളും ഇതിനകം ഗാനം നേടിയിട്ടുണ്ട്.
 
ഗോപി സുന്ദർ ഈണമിട്ട ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയയാണ്. റഫീഖ് ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഷാജി പടൂർ സംവിധായകനായെത്തുന്ന 'അബ്രഹാമിന്റെ സന്തതികളി'ൽ ഡെറിക് എബ്രഹാമെന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി വേഷമിടുന്നത്. കനിഹ, രഞ്ജി പണിക്കർ, സിദ്ദിഖ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
 
'ഗ്രേറ്റ് ഫാദറി'ന്റെ സംവിധായകനായ ഹനീഫ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കരിയറിലും ജീവിതത്തിലും സാവിത്രി ചെയ്‌ത തെറ്റുകൾ ഞാൻ ആവർത്തിക്കില്ല; കീർത്തി സുരേഷ്

'മഹാനടി'യായി പ്രേക്ഷകർക്ക് മുന്നിലെത്തിയ കീർത്തിയ്‌ക്ക് ഇപ്പോൾ അഭിനന്ദപ്രവാഹമാണ്. ...

news

വില്ലേജ് ഓഫീസിന് തീയിട്ട വയോധികനോട് ബഹുമാനമെന്ന് ജോയ്‌ മാത്യു

റിസർവേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത വയോധികന്‍ ആമ്പല്ലൂർ വില്ലേജ് ...

news

അള്ള് രാമേന്ദ്രനുമായി ചാക്കോച്ചൻ എത്തുന്നു

തീയറ്ററുകളിൽ വിജയകരമായി ഓടുന്ന പഞ്ചവർണ്ണ തത്തക്ക് ശേഷം അള്ള് രാമേന്ദ്രനുമായി കുഞ്ചാക്കോ ...

news

മോഹന്‍ലാലിനെ പ്രശംസിച്ച് ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ സുനില്‍ റോഡ്രിഗ്യൂസ്

മോഹൻലാൻ നായകനായി ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകൻ അജോയ് വര്‍മ്മ ഒരുക്കുന്ന ചിത്രമായ ...

Widgets Magazine