ഒരു അഡാറ് പടവുമായി മമ്മൂട്ടി, പടത്തിന് പേര് ‘പവര്‍ സ്റ്റാര്‍’ ?

മമ്മൂട്ടി, ഒമര്‍, ഒരു അഡാറ്‌ ലൌ, പ്രിയ വാര്യര്‍, പ്രിയ, ദിലീപ്, Mammootty, Omar, Oru Adaaru Love, Priya Varrier
BIJU| Last Modified ബുധന്‍, 16 മെയ് 2018 (15:57 IST)
മമ്മൂട്ടിക്ക് കൈനിറയെ സിനിമകളാണ്. അടുത്ത രണ്ടുമൂന്ന് വര്‍ഷത്തേക്ക് ഡേറ്റ് ഇല്ലാത്ത വിധത്തില്‍ തിരക്ക്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.
തന്‍റെ അടുത്ത സിനിമയ്ക്ക് ‘പവര്‍ സ്റ്റാര്‍’ എന്ന് പേരിട്ടതായാണ് ഒമര്‍ അറിയിച്ചിരിക്കുന്നത്. മലയാളത്തിലെ ഒരു സ്റ്റാര്‍ ഈ സിനിമയില്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി തന്നെയായിരിക്കും ഈ സിനിമയില്‍ നായകനാകുകയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‍സ് എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ‘ഒരു അഡാറ് ലൌ’ എന്ന സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ഒമര്‍. ചങ്ക്സ് കഴിഞ്ഞപ്പോള്‍ തന്നെ ഒമറിന് മമ്മൂട്ടി ഡേറ്റ് കൊടുത്തിരുന്നു.
ഒരു ഗുണ്ടയുടെ കഥ ഒമര്‍ മെഗാസ്റ്റാറിനോട് പറയുകയും അദ്ദേഹത്തിന് അത് ഇഷ്ടമാകുകയും ചെയ്തിരുന്നു. ആ പ്രൊജക്ടാണ് ‘പവര്‍ സ്റ്റാര്‍’ എന്നാണ് സൂചനകള്‍. എന്തായാലും പവര്‍ സ്റ്റാറായി മമ്മൂട്ടി എത്തുകയാണെങ്കില്‍ അത് മലയാളത്തിലെ വമ്പന്‍ ഹിറ്റുകളിലൊന്നായിരിക്കുമെന്നതില്‍ സംശയമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :