നാദിര്‍ഷയുടെ യുവതാരങ്ങളൊക്കെ അല്‍പ്പം മാറി നില്‍ക്കൂ, ഇനി മമ്മൂട്ടിയുടെ കളി!

ചൊവ്വ, 29 നവം‌ബര്‍ 2016 (15:00 IST)

Mammootty, Nadhirshah, Kattappanayile Hrithwik Roshan, Dileep, Kavya, Manju, നാദിര്‍ഷ, മമ്മൂട്ടി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ദിലീപ്, കാവ്യ, മഞ്ജു

കഴിവുതെളിയിക്കുന്ന യുവസംവിധായകര്‍ക്ക് ഡേറ്റ് നല്‍കുന്നതില്‍ ഒരിക്കലും മെഗാസ്റ്റാര്‍ മമ്മൂട്ടി പിശുക്ക് കാണിക്കാറില്ല. ഇത്തവണ ആ ഭാഗ്യം നാദിര്‍ഷയ്ക്കാണ് ലഭിച്ചിരിക്കുന്നത്. അതേ, നാദിര്‍ഷയുടെ അടുത്ത സിനിമയില്‍ മമ്മൂട്ടിയാണ് നായകന്‍.
 
അമര്‍ അക്ബര്‍ അന്തോണിക്ക് പിന്നാലെ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ കൂടി വമ്പന്‍ ഹിറ്റായതോടെയാണ് നാദിര്‍ഷയുടെ ഗ്രാഫ് ഉയര്‍ന്നത്. നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ നാദിര്‍ഷയുടെ പിന്നാലെയാണ്.
 
നാദിര്‍ഷ - മമ്മൂട്ടി പ്രൊജക്ടിന് തിരക്കഥ രചിക്കുന്നത് ബെന്നി പി നായരമ്പലമാണ്. കഥ മമ്മൂട്ടിക്ക് ഇഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ തുടരുകയാണ്. യുവതാരങ്ങളുടെ ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്ത നാദിര്‍ഷയ്ക്ക് ഇത് ഒരു പ്രൊമോഷന്‍ കൂടിയാണ്. 
 
തൊമ്മനും മക്കളും, പോത്തന്‍ വാവ, ചട്ടമ്പിനാട്, അണ്ണന്‍ തമ്പി, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളുടെ രചന ബെന്നിയായിരുന്നു. 
 
മമ്മൂട്ടി ഇപ്പോള്‍ രഞ്ജിത്തിന്‍റെ പുത്തന്‍ പണത്തിന്‍റെ തിരക്കിലാണ്. ഷാഫി, ശ്യാംധര്‍, അഖില്‍ പോള്‍ തുടങ്ങിയവര്‍ക്കും മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്. എന്തായാലും നാദിര്‍ഷയുടെ സിനിമ 2017 മാര്‍ച്ചോടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

രജനീകാന്ത് ആ ചിത്രം നിരസിച്ചതോടെ നടക്കാതെപോയത് മമ്മൂട്ടിയുടെ ആഗ്രഹമായിരുന്നു!

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച മെഗാഹിറ്റ് ചിത്രമായിരുന്നു അതിരാത്രം. ഐ വി ...

news

സത്യങ്ങൾ എല്ലാം അറിഞ്ഞാൽ വിമർശകർക്ക് അത് തിരുത്തേണ്ടി വരുമെന്ന് ദിലീപ്?

ദിലീപ് - കാവ്യ മാധവൻ വിവാഹം നടന്നതോടെ ആരാധകരും സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്നത് ...

news

റൊമാന്റിക് ത്രില്ലറുമായി സോളോ; ദുൽഖറിന് നായികമാർ അഞ്ച്!

ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ തയ്യാറാകുന്നുവെന്ന വാർത്ത ...

news

ലൂസിഫർ ചെയ്യാൻ പൃഥ്വിക്ക് കഴിയുമോ? ആശങ്കയോടെ മോഹൻലാൽ!

മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ ഇതിനോടകം തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ പ്രൊജക്ടാണ്. ...