ഹിറ്റ് സംവിധായകനൊപ്പം മമ്മൂട്ടി! ഇത് നർമമോ ത്രില്ലറോ? ഒരേയൊരു വ്യത്യാസം മാത്രം!

തിങ്കള്‍, 28 നവം‌ബര്‍ 2016 (14:00 IST)

നാദിർഷാ എന്ന സംവിധായകനെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ നെഞ്ചോട് ചേർത്തിരുന്നു. പ്രേക്ഷകരുടെ പൾസ് അനുസരിച്ച് ചെയ്യാൻ കഴിയുന്ന സംവിധായകൻ എന്ന് ആരാധകരെകൊണ്ട് പറയിച്ച നാദിർഷ അത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയിലൂടെ ഊട്ടിയുറപ്പിക്കുകയായിരുന്നു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകൾ രണ്ടും ഹിറ്റ്ലിസ്റ്റിൽ ഇടംനേടിയതോടെ നാദിർഷയുടെ തലവര തെളിയുകയായിരുന്നു.
 
രണ്ടാമത്തെ സിനിമ ഹിറ്റായതോടെ നാദിർഷ ഇനി ആരെവെച്ചാണ് സിനിമ എടുക്കുക എന്നായി ആരാധകർ. മമ്മൂട്ടിയോ മോഹൻലാലോ ആരാധകർക്ക് അറിയേണ്ടത് അത് മാത്രം. അതിനുത്തരമായി മമ്മൂട്ടിയ്ക്കാണ് നറുക്ക് വീണിരിക്കുന്നത്. രണ്ട് ചിത്രങ്ങളും വിജയത്തിലെത്തിച്ച് മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറുന്ന നാദിര്‍ഷ തന്റെ മൂന്നാമത്തെ ചിത്രത്തിലേക്ക് കടക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയോട് സംസാരിച്ചു കഴിഞ്ഞുവത്രെ. മറ്റ് രണ്ട് ചിത്രങ്ങളും പോലെ ഇതും ഹാസ്യത്തിന് പ്രധാന്യം നല്‍കുന്നതായിരിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.
 
മമ്മൂട്ടിയെ നായകനാക്കുമ്പോൾ ഒരു വ്യത്യാസമുണ്ട്. നാദിർഷ സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുവും ബിബിനുമാണ്. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത് ബെന്നി പി നായരമ്പലാണ്. ഹാസ്യമാണോ ത്രില്ലറാണോ അടുത്തതെന്നാണ് ആരാധകരുടെ ചോദ്യം.
 
അതേസമയം, ഈ സിനിമയുടെ അന്തിമ തീരുമാനമായിട്ടില്ലെന്ന് നാദിർഷ പറയുന്നു. മമ്മൂക്കയോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ മമ്മൂക്ക മറ്റ് പല ചിത്രങ്ങളുമായി തിരക്കിലാണ്. ബെന്നിയുമായി ഇരുന്ന് സംസാരിച്ചിട്ടുമില്ല. അതുകൊണ്ട് ഉറപ്പ് പറയാന്‍ ആയിട്ടില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. എന്നാൽ, സമയവും സാഹചര്യവും ഒത്തുവരുമെന്നും മമ്മൂക്ക നാദിർഷയുമായി കൈകോർക്കുമെന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പുലിമുരുകനെ കടത്തിവെട്ടാൻ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ സിനിമ തന്നെ വേണമെന്നില്ല, ദുൽഖറിന്റെ ഈ കൊച്ചു സിനിമ മതി!

പുതിയ ചരിത്രം സൃഷ്ടിച്ച് മോഹൻലാൽ ചിത്രം പുലിമുരുകൻ നൂറ് കോടി ക്ലബ്ബിൽ കയറിയതോടെ ആരാധകർ ...

news

2.0യിൽ വൻ താരനിര! രജനീകാന്തിനൊപ്പം ചിരഞ്ജീവിയും മഹേഷ് ബാബുവും?

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് 2.0. ചിത്രത്തിൽ അരാധകർക്കായി ...

news

എം ടിയെ മോഹിപ്പിച്ച രഞ്ജിത് സിനിമ!

മലയാളത്തിന്റെ മികച്ച കഥാകാരന്‍ എം ടി വാസുദേവനെ മോഹിപ്പിച്ച ഒരു രഞ്ജിത് ...

news

ദിലീപ് -കാവ്യ വിവാഹ വീഡിയോ ട്രെയിലര്‍ പുറത്തിറങ്ങി

ദിലീപിന്റേയും കാവ്യാ മാധവന്റേയും വിവാഹ വീഡിയോ ആല്‍ബത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ...