ലൂസിഫർ ചെയ്യാൻ പൃഥ്വിക്ക് കഴിയുമോ? ആശങ്കയോടെ മോഹൻലാൽ!

ലൂസിഫർ ഉപേക്ഷിക്കുമോ?

aparna shaji| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2016 (15:44 IST)
മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ ഇതിനോടകം തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ പ്രൊജക്ടാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് മുരളി ഗോപി. ഈ ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടർന്ന് അടുത്ത വര്‍ഷം ലൂസിഫര്‍ സംഭവിക്കുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ചിത്രം 2017 ല്‍ തന്നെ ആരംഭിയ്ക്കുമോ എന്ന കാര്യത്തില്‍ മോഹന്‍ലാലിന് ആശങ്കയുണ്ട് എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. 2017 ല്‍ എന്നല്ല, സമീപകാലത്തെങ്ങും ലൂസിഫര്‍ ആരംഭിയ്ക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന് അടുത്ത വര്‍ഷം അഭിനയിച്ചുതീര്‍ക്കാനുള്ള പ്രൊജക്ടുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ ലൂസിഫറിനായി കാത്തിരിക്കുന്നവര്‍ക്ക് ചെറിയ ആശങ്കയുണ്ടാകും. രണ്ട് ബ്രഹ്‌മാണ്ഡ സിനിമകളാണ് അടുത്ത വര്‍ഷം പൃഥ്വിരാജിന് അഭിനയിച്ച് പൂര്‍ത്തിയാക്കാനുള്ളത്.

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍, ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്നിവയാണ് അവ. ഇതില്‍ കര്‍ണന്‍ 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ്. ആടുജീവിതത്തിനും മുപ്പത് കോടിയോളം ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. പൃഥ്വിരാജിന്‍റെ മാസങ്ങള്‍ നീളുന്ന ഡേറ്റ് ഈ സിനിമകള്‍ക്ക് ആവശ്യമുണ്ട്. മൈ സ്റ്റോറി, ടിയാന്‍ തുടങ്ങിയ സിനിമകളുടെ ജോലികളും അടുത്ത വര്‍ഷം അഭിനയിക്കേണ്ട ചെറുസിനിമകളുടെ വര്‍ക്കുകളും വേറെയുമുണ്ട്.

ഇതിനിടയില്‍ ലൂസിഫര്‍ എന്ന പ്രൊജക്ടിനായി ആറുമാസത്തോളം സമയം നീക്കിവയ്ക്കാന്‍ പൃഥ്വിരാജിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :