പുലിമുരുകനെ കടത്തിവെട്ടാൻ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ സിനിമ തന്നെ വേണമെന്നില്ല, ദുൽഖറിന്റെ ഈ കൊച്ചു സിനിമ മതി!

തിങ്കള്‍, 28 നവം‌ബര്‍ 2016 (12:42 IST)

പുതിയ ചരിത്രം സൃഷ്ടിച്ച് ചിത്രം നൂറ് കോടി ക്ലബ്ബിൽ കയറിയതോടെ ആരാധകർ ചർച്ച ചെയ്യുന്നത് 'പുലിമുരുകന്റെ ഈ റെക്കോർഡ് തകർക്കാൻ മലയാളത്തിലെ ഏത് നടന് കഴിയും, ഇനിയേത് മലയാള സിനിമയാണ് ഈ റെക്കോർഡ് തകർക്കുക; എന്ന ചർച്ചയാണ് സിനിമാലോകത്ത് നടക്കുന്നത്. പൃഥ്വിരാജിന്റെ ലൂസിഫറും മമ്മൂട്ടിയുടെ കർണനും ഈ റെക്കോർഡ് തകർക്കുമെന്ന ചർച്ചകൾ തകൃതിയായി നടക്കുമ്പോഴാണ് യൂത്തൻ ദുൽഖർ സൽമാൻ ഒരു കുടുംബ ചിത്രവുമായി എത്തിയത്.
 
നവംബര്‍ 26 ന് രാത്രി എട്ട് മണിയോടെ യൂട്യൂബില്‍ റിലീസ് ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിന്റെ ടീസറിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. പുലിമുരുകന്റെ ആദ്യ റെക്കൊർഡാണ് ഡിക്യു തകർത്തിരിക്കുന്നത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍ കണ്ടത് 4.92 ലക്ഷം ആളുകളാണ്. അതേ സമയം പുലിമുരുകന്റെ ടീസര്‍ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ കണ്ടത് 4.28 ലക്ഷം ആളുകളായിരുന്നു.
 
മമ്മൂട്ടിയുടെ കർണ്ണൻ പുലിമുരുകനെ തകർക്കുമെന്ന് പറഞ്ഞവർ അതേ വാക്കുകളിൽ ഉറച്ച് നിൽക്കുകയാണ്. 'ആ റെക്കോർഡ് ദുൽഖർ ആദ്യം പൊളിച്ചടുക്കട്ടെ, കർണൻ വരുമ്പോൾ പുലിമുരുകനും ഡിക്യൂവും മാറി നിൽക്കുമെന്നാണ്' ആരാധകർ ഇപ്പോൾ പറയുന്നത്. പുലിമുരുകന്റെ റെക്കോർഡ് തകർക്കാൻ മമ്മൂട്ടിയുടെ കർണൻ എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്തായാലും പുലിമുരുകന്റെ യൂട്യൂബ് റെക്കോർഡ് ഡിക്യു തകർത്തതിന്റെ ത്രില്ലിലാണ് ആരാധകർ. 
 
ടൈറ്റില്‍ കഥാപാത്രമായ ജോമോനെയാണ് ദുല്‍ക്കര്‍ അവതരിപ്പിക്കുന്നത്. ജോമോന്‍റെ പിതാവ് വിന്‍‌സെന്‍റായി മുകേഷ് എത്തുന്നു. തീര്‍ത്തും ഒരു കുടുംബചിത്രമാണിത്. ഇതാദ്യമായാണ് ദുല്‍ഖര്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിനു മോഹനാണ് ദുല്‍ഖറിന്‍റെ സഹോദരനായി അഭിനയിക്കുന്നത്. വിദ്യാസാഗര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. ജോമോന്‍റെ സുവിശേഷങ്ങളുടെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുകയാണ്. ഇക്ബാല്‍ കുറ്റിപ്പുറമാണ് രചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം എസ് കുമാര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

2.0യിൽ വൻ താരനിര! രജനീകാന്തിനൊപ്പം ചിരഞ്ജീവിയും മഹേഷ് ബാബുവും?

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് 2.0. ചിത്രത്തിൽ അരാധകർക്കായി ...

news

എം ടിയെ മോഹിപ്പിച്ച രഞ്ജിത് സിനിമ!

മലയാളത്തിന്റെ മികച്ച കഥാകാരന്‍ എം ടി വാസുദേവനെ മോഹിപ്പിച്ച ഒരു രഞ്ജിത് ...

news

ദിലീപ് -കാവ്യ വിവാഹ വീഡിയോ ട്രെയിലര്‍ പുറത്തിറങ്ങി

ദിലീപിന്റേയും കാവ്യാ മാധവന്റേയും വിവാഹ വീഡിയോ ആല്‍ബത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ...

news

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല, മഞ്ജു വാര്യര്‍ പ്രതികരിച്ചു!

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞപ്പോള്‍ എല്ലാവരും അന്വേഷിച്ചത് മഞ്ജു വാര്യര്‍ എവിടെ ...