ടൈമിങ്ങ് തെറ്റിച്ച് ദുല്‍ഖര്‍, ഇത് പൊളിക്കും!

ജോമോന്റെ സുവിശേഷങ്ങള്‍, ഉടന്‍ എത്തും!

aparna shaji| Last Modified ഞായര്‍, 27 നവം‌ബര്‍ 2016 (12:16 IST)
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാറ്റ് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍ പുറത്തിറങ്ങി. ഒരു മിനിട്ട് 10 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ദുല്‍ഖര്‍ തന്നെയാണ് തിളങ്ങി നില്‍ക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ ജോമോനെയാണ് ദുല്‍ക്കര്‍ അവതരിപ്പിക്കുന്നത്. ജോമോന്‍റെ പിതാവ് വിന്‍‌സെന്‍റായി മുകേഷ് എത്തുന്നു. തീര്‍ത്തും ഒരു കുടുംബചിത്രമാണിത്.

ഇതാദ്യമായാണ് ദുല്‍ഖര്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിനു മോഹനാണ് ദുല്‍ഖറിന്‍റെ സഹോദരനായി അഭിനയിക്കുന്നത്. വിദ്യാസാഗര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. ജോമോന്‍റെ സുവിശേഷങ്ങളുടെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുകയാണ്. ഇക്ബാല്‍ കുറ്റിപ്പുറമാണ് രചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം എസ് കുമാര്‍.

മുകേഷിന്‍റെ സഹോദരീഭര്‍ത്താവ് പാലോടന്‍ എന്ന കഥാപാത്രമായി ഇന്നസെന്‍റ് വേഷമിടുന്നു. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്മസ് റിലീസായി ‘ജോമോന്റെ സുവിശേഷങ്ങള്‍’ തിയറ്ററുകളിലെത്തും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :