'അച്ഛന്റെ തള്ള് മകനും കിട്ടി'- അഞ്ചാം ദിവസം 25ന്റെ ഫ്ലക്സ് വെച്ച ആദിക്ക് ട്രോൾ പൂരം!

രാജാവിന്റെ മകനും ആദിക്കുമെതിരെ ട്രോൾ പെരുമഴ!

aparna| Last Modified ശനി, 3 ഫെബ്രുവരി 2018 (14:54 IST)
ആദ്യമായി നായകനായി എത്തിയ ആദി തിയേറ്ററുകളിൽ മുന്നേറുകയാണ്. ജനുവരി 26നാണ് ചിത്രം റിലീസ് ചെയ്തത്. ആദി റിലീസ് ആയിട്ട് ഇന്നേക്ക് 8 ദിനങ്ങൾ ആകുന്നു. എന്നാൽ, ആദിയുടെ 25ആം ദിനത്തിന്റെ ഒരു ഫ്ലക്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ കറങ്ങി നടക്കുന്നത്.

അഞ്ചാം ദിനത്തിലാണ് ഈ ഫ്ലക്സ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കാൻ തുടങ്ങിയത്. അഞ്ചാം ദിനത്തിൽ 25 ദിവസത്തിന്റെ ഫ്ലക്സ് വെച്ച ആദിയുടെ അണിയറ പ്രവർത്തകരെ ട്രോളുകയാണ് ട്രോളർമാർ. അച്ഛന്റെ തള്ള് മകനും കിട്ടിയെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ ആന്റണി തള്ളൂർ ആക്കിയുമൊക്കെയാണ് ട്രോളുകൾ ഇറങ്ങിയിരിക്കുന്നത്.

എന്നാൽ, ഈ ഫ്ളക്സ് എഡിറ്റിംഗ് ആണെന്നാണ് മോഹൻലാൽ ഫാൻസ് അവകാശപ്പെടുന്നത്. അഞ്ച് ദിവസം കൊണ്ട് ചിത്രം 8 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഒരു താരപുത്രന് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകരണം തന്നെയാണ് പ്രണവിന് ലഭിച്ചിരിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :