‘ആദി’ മോഷ്ടിച്ചത് ? സംവിധായകന്‍ ജീത്തു ജോസഫ് വെളിപ്പെടുത്തുന്നു !

വ്യാഴം, 1 ഫെബ്രുവരി 2018 (15:16 IST)

Aadhi  , Jeethu joseph  ,  Pranav Mohanlal , Cinema  ആദി  , സിനിമ  , ജീത്തു ജോസഫ് , പ്രണവ് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി എന്ന ചിത്രം കോപ്പിയടിയാണെന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ജീത്തു ജോസഫ്. താന്‍ ആലോചിച്ചെടുത്ത തന്റെ സ്വന്തം കഥയാണ് ആദി. ആ സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണമൊന്നും തനിക്കറിയില്ല. കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദി എന്ന കഥ മനസ്സിലേക്ക് വരുന്നതെന്നും ജീത്തു പറയുന്നു. 
 
കോളേജില്‍ പഠിക്കുന്ന കാലത്ത് പാര്‍ക്കൗര്‍ എന്താണെന്ന് തനിക്കറിയില്ലായിരുന്നു. അതിനാല്‍ നല്ല സ്റ്റാമിനയുള്ള ഒരു ക്രോസ് കണ്ട്രി അത്ലറ്റിക് ആയിരുന്നു തന്റെ മനസ്സിലുണ്ടായിരുന്നത്. അത്തരമൊരു ചെറുപ്പക്കാരന്‍ വേറെ നഗരത്തില്‍ എത്തുന്നു. പിന്നീട് അയാള്‍ ഒരു പ്രശ്നത്തില്‍ പെടുന്നു. അവന്‍ വലിയ ഓട്ടക്കാരനായതിനാല്‍ അവനെ ആര്‍ക്കും പിടിക്കാന്‍ കഴിയുന്നില്ല, അത്തരമൊരു കഥ വികസിപ്പിച്ചെടുത്തതാണ് ആദിയെന്നും ജീത്തു പറയുന്നു.
 
ഒരു ഹിറ്റായാലോ നല്ലൊരു സിനിമയുടെ പ്രദര്‍ശന സമയത്തോ ആ ചിത്രം കോപ്പിയടിയാണെന്ന വിവാദവുമായി വരുന്ന പല ആളുകളുമുണ്ടെന്ന് പാപനാശം ചെയ്യുന്ന സമയത്ത് കമല്‍ഹാസന്‍ സാര്‍ പറഞ്ഞിരുന്നുവെന്നും ജീത്തു പറയുന്നു. ആദിയെന്ന ചിത്രം കോപ്പിയടിയാണെന്ന ആരോപണവുമായി തിരുവനന്തപുരം സ്വദേശിയായ ഒരു കഥാകൃത്താണ് രംഗത്ത് എത്തിയിരിക്കുന്നത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മിന്നിത്തിളങ്ങാൻ വീണ്ടും ഭാവന!

നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ഇക്കഴിഞ്ഞ ജനുവരി 22നാണ് ഭാവനയും കന്നഡ നിര്‍മ്മാതാവ് ...

news

സായി പല്ലവിയേക്കാൾ നല്ലത് തമന്ന തന്നെയെന്ന് വിക്രം!

മലയാളത്തിൽ രണ്ട് സിനിമകൾ ചെയ്ത സായി പല്ലവി പിന്നീട് തിളങ്ങിയത് തെലുങ്കിലും തമിഴിലുമാണ്. ...

news

തന്നേക്കാൾ വലുതായി ആരുമില്ലെന്ന ഭാവമാണ് സായ് പല്ലവിക്ക്: ആരോപണവുമായി നടൻ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച താരമാണ് സായ് ...

news

പൂമരത്തിനായി കാത്തിരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല: ജയറാം

ജയറാമിന്‍റെ മകന്‍ കാളിദാസ് ജയറാം നായകനായ ‘പൂമരം’ എന്ന ചിത്രം എന്ന് റിലീസാകും? കട്ടപ്പ ...

Widgets Magazine