അന്നേ ഉള്ളതാണ് പ്രണവിന് ഈ ഓട്ടവും ചാട്ടവും: ബാലചന്ദ്ര മേനോൻ

ബുധന്‍, 31 ജനുവരി 2018 (12:15 IST)

പ്രണവ് മോഹൻലാലിന്റെ അഭിനയത്തേയും അദ്ദേഹത്തിന്റെ ആദ്യ നായക ചിത്രം ആദിയേയും അഭിനന്ദിച്ച് സിനിമാ ലോകത്ത് നിന്നും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ആദിയെ കുറിച്ചും പ്രണവിനെ കുറിച്ചും സംവിധായകൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 
 
പ്രണവ് മോഹൻലാലിന്റെയും അദ്ദേഹത്തിന്റെ ചിത്രം ആദിയെയും പ്രശംസിച്ച് സിനിമാലോകത്തെ നിരവധി ആളുകൾ രംഗത്തെത്തി. പ്രണവിന്റെ അഭിനയത്തെക്കുറിച്ച് വാചാലരാവുകയാണ് ആരാധകരും സിനിമാപ്രവര്‍ത്തകരും. സംവിധായകൻ ബാലചന്ദ്രമേനോൻ പ്രണവിനെക്കുറിച്ച് എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. മനോഹരമായ ഫോട്ടോ പങ്കുവച്ചായിരുന്നു അദ്ദേഹം പ്രണവിനെ പ്രശംസിച്ചത്.
 
ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം–
 
ഈ ഫോട്ടോക്ക് ഈ നിമിഷം വാർത്താ പ്രാധാന്യം വന്നിരിക്കുന്നു. നടികർ തിലകം ശിവാജി ഗണേശനെ നായകനാക്കി തമിഴിലിൽ "തായ്‌ക്കു ഒരു താലാട്ട്" എന്ന ഒരു ചിത്രം ഞാൻ സംവിധാനം ചെയ്തിട്ടുള്ളത് എത്രപേർക്ക് അറിയാം എന്ന് എനിക്ക് അറിഞ്ഞുകൂട.
 
ഒരു "പൈങ്കിളി കഥയുടെ" തമിഴ് രൂപാന്തരമായ ഈ ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണ് ഞാൻ ശിവാജി ഗണേശനുമായി അടുപ്പത്തിലാകുന്നത്‌. ആ അടുപ്പം കൊണ്ടാകണം അദ്ദേഹം തിരുവന്തപുരത്തു വന്നപ്പോൾ പൂജപ്പുരയിലുള്ള ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ഗസ്റ്റ് ഹൗസിലിലേക്കു എന്നെ ക്ഷണിച്ചത്.
 
ഞാൻ അവിടെ ചെല്ലുമ്പോൾ സാക്ഷാൽ ശിവാജി ഗണേശൻ ചമ്രം പടിഞ്ഞു ബെഡിൽ. ആ മുറിയിൽ അദ്ദേഹത്തെ കൂടാതെ ഒരു യുവതിയും രണ്ടു മക്കളും ഉണ്ടായിരുന്നു പിന്നീടാണ് ഞാൻ അറിഞ്ഞത് മോഹൻലാലിൻറെ ഭാര്യ ആയ സുചിത്രയും മക്കളായ പ്രണവും വിസ്മയയും ആണെന്ന്. 
 
വിസ്മയ അമ്മയുമൊത്തു സമയം ചിലവഴിച്ചപ്പോൾ ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണംമറിയാലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു..
 
രസകരം എന്ന് പറയട്ടെ, ഇന്ന് ആ ഓട്ടത്തിലൂടെയും ചാട്ടത്തിലൂടെയും കരണമറിയലിലൂടെയും ആ കൊച്ചൻ മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുന്നു...
 
അതെ...
 
പ്രണവ് മോഹൻലാലിന്റെ ആദ്യ ചിത്രമായ " ആദി " പ്രദർശന വിജയം കൈവരിച്ചു മുന്നേറുന്നതായി അറിയുന്നു ... അഭിനന്ദനങ്ങൾ! പ്രണവിനും മോഹൻലാലിനും ജിത്തു ജോസഫിനും...ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മഞ്ജുവുണ്ട്, നയൻസുമുണ്ട്! - വ്യക്തമാക്കി സംവിധായകൻ

തമിഴകത്തെ ഹിറ്റ്മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍‌താര ...

news

പ്രഭാസുമായുള്ള വിവാഹം എന്ന് ? ഒടുവില്‍ അനുഷ്ക മനസു തുറക്കുന്നു !

ബാഹുബലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ലോകത്താകമാനമുള്ള സിനിമാപ്രേമികളുടെ ഹൃദയം ...

news

ആരെയൊക്കെ വിളിച്ചാലും എന്റെ വിവാഹത്തിന് ആ നടിയെ മാത്രം വിളിക്കില്ല: ദീപിക പദുക്കോൺ

വളർന്ന് വരാൻ ആഗ്രഹിക്കുന്ന ഓരോ സിനിമാമോഹികൾക്കും ദീപിക പദുക്കോൺ ഒരു ഇൻസ്പിരേഷൻ തന്നെയാണ്. ...

news

ആരോടും പരിഭവമില്ല? ആദിയുടെ വിജയമാഘോഷിച്ച് ദിലീപ്!

പ്രണവ് മോഹൻലാൽ നായകനായ ആദിയുടെ വിജയം ആഘോഷിച്ച് ദിലീപും. നിര്‍മ്മാതാവ് ആന്റണി ...

Widgets Magazine