മമ്മൂക്കയുടെ അനുഗ്രഹവും ദുൽഖറിന്റെ വാക്കുകളും മറക്കാനാകില്ല: സുചിത്ര മോഹൻലാൽ പറയുന്നു

വെള്ളി, 2 ഫെബ്രുവരി 2018 (15:34 IST)

പ്രണവ് മോഹൻലാൽ നായകനായ 'ആദി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 8 കോടിയോളം സ്വന്തമാക്കി കഴിഞ്ഞു. ആദിയുടെ വിജയം കേക്ക് മുറിച്ചാണ് മോഹൻലാൽ ആഘോഷിച്ചത്. 
 
മകന്റെ വിജയത്തില്‍ ഏറെ അഭിമാനിക്കുകയാണെന്ന് താനെന്ന് പറയുന്നു. ഇപ്പോള്‍ മറ്റെന്തിനേക്കാളും തനിക്ക് അഭിമാനം പ്രണവിന്റെ അമ്മ എന്നറിയപ്പെടുന്നതിലാണെന്ന് അവർ പറയുന്നു. പ്രണവിന്റെ അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതൽ ടെന്‍ഷന്‍ അടിച്ചത് മോഹൻലാൽ ആയിരുന്നുവത്രേ. 
 
'അപ്പുവിന്റെ റിലീസ് ചെയ്യാൻ അടുക്കുംതോറും മറ്റെന്ത് വിഷയത്തേക്കാളും ടെൻഷനിലായിരുന്നു ലാലേട്ടൻ' എന്ന് സുചിത്ര പറയുന്നു.  ഞങ്ങളുടെ കുടുംബത്തില്‍ ഇതു വലിയ ആഘോഷം തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദർശൻ പറഞ്ഞിരുന്നു അപ്പു നല്ലൊരു നടനാകുമെന്ന്. മമ്മൂക്ക അവനെ അനുഗ്രഹിച്ചു. അവന് ആശംസ അറിയിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ദുൽഖര്‍ എഴുതിയ വാക്കുകള്‍ മറക്കാനാവില്ല. അവരെല്ലാം അവന്റെ കൂടെ നില്‍ക്കുന്നുവെന്ന കാര്യം വലിയ സന്തോഷമാണ് തരുന്നത്. സുചിത്ര പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

2017ൽ ഏറ്റവും അധികം ടിക്കറ്റ് വിറ്റ മലയാളം പടങ്ങൾ

2017ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ എറ്റവും അധികം ടിക്കറ്റ് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ ...

news

പേരൻപ് ഒരു അവാർഡ് പടമല്ല, ബുദ്ധിജീവികളായി വന്നിരിക്കേണ്ട! - വൈറലായി വാക്കുകൾ

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പ് ആണ് സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. ലോകത്തെ ...

news

നല്ല റോളുണ്ടെന്ന് പറഞ്ഞായിരിക്കും വിളിക്കുക; പക്ഷേ അവരുടെ ആവശ്യം മറ്റൊന്നായിരിക്കും - യുവനടിക്കും പറയാനുണ്ട് ചില കാര്യങ്ങള്‍ !

നീണ്ട ഇടവേളയ്ക്കു ശേഷമാണ് നടി സാധിക വീണ്ടും സിനിമയിലേയ്ക്കു തിരിച്ചെത്തിയത്. ബ്രേക്കിംഗ് ...

news

മഞ്ജു വാര്യരെ വീഴ്ത്താന്‍ മീരാ ജാസ്മിന്‍ കളത്തില്‍; മീരയുടെ മടങ്ങിവരവ് മോഹന്‍ലാലിന്‍റെ നായികയായി

മലയാളത്തിന്‍റെ ലേഡി സൂപ്പര്‍താരം ഇപ്പോള്‍ മഞ്ജു വാര്യരാണ്. എന്നാല്‍ മഞ്ജുവിനോളം ...

Widgets Magazine