ദുൽഖർ എത്തി, പിന്നാലെ പ്രണവും ഗോകുൽ സുരേഷും! എത്താറായെന്ന് കാളിദാസ്

ശനി, 3 ഫെബ്രുവരി 2018 (09:23 IST)

ഒരുകാലത്ത് ഏകദേശം ഒരേസമയത്ത് സിനിമയിലേക്ക് എത്തിയവരാണ് ജയറാം, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി. മലയാള സിനിമയെ ഇവർ നാലും പേരും കൊണ്ടുപോയിരുന്ന ഒരുകാലമുണ്ടായിരുന്നു. ഇതിൽ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ സിനിമയിലെത്തി, പിന്നാലെ പ്രണവ് മോഹൻലാലും ഗോകുൽ സുരേഷ് ഗോപിയും എത്തി. എന്നാൽ, ജയറാമിന്റെ കാളിദാസ് ജയറാം മാത്രം മലയാള സിനിമയിലേക്ക് തന്റെ അരങ്ങേറ്റം കുറിക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ്. 
 
ജയറാമിന്‍റെ മകന്‍ കാളിദാസ് ജയറാം നായകനായ ‘പൂമരം’ എന്ന ചിത്രം എന്ന് റിലീസാകും? കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ശേഷം ഏറ്റവും ഹിറ്റായ ചോദ്യമാണിത്. ‘പൂമര’ത്തിന്‍റെ റിലീസ് സംബന്ധിച്ച് സംവിധായകന്‍ എബ്രിഡ് ഷൈന്‍ പോലും വ്യക്തമായ ഒരുത്തരം നല്‍കുന്നില്ല. 
 
എന്നാല്‍ കാളിദാസ് ഇപ്പോൾ ഉത്തരം പറഞ്ഞിരിക്കുകയാണ്. എത്താറായെന്ന് കാളിദാസ് ഫേസ്ബുക്കിൽ കുറിച്ചു. ദുൽഖറും പ്രണവും ഗോകുലും സ്ഥലത്തെത്തിയ ഒരു ട്രോൾ ഷെയർ ചെയ്തുകൊണ്ടാണ് കാളിദാസ് ഇങ്ങനെ കുറിച്ചത്. സംവിധായാൻ എബ്രിഡ് ഷൈനോട് 'അവരുടെ കൂടെ എപ്പോൾ എത്തിക്കും?' എന്നും കാളി ചോദിക്കുന്നുണ്ട്.
 
2016 ഫെബ്രുവരിയിലാണ് പൂമരത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിലെ ‘ഞാനും ഞാനുമെന്‍റാളും...’ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം പിന്നിടുമ്പോഴും പൂമരം റിലീസ് ചെയ്യുന്നതിനെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് ആരാധകർക്ക് സന്തോഷ വാർത്ത നൽകി താരം രംഗത്തെത്തിയത്.
 
ഒരു കാമ്പസ് ചിത്രമായ പൂമരത്തില്‍ കാളിദാസിനൊപ്പം കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിസ്‌മയിപ്പിക്കുന്ന ഹേയ് ജൂഡ്; റിവ്യൂ

ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുന്ന സംവിധായകനാണ് ശ്യാമപ്രസാദ്. ഒരു വ്യക്തിയിലേക്ക് ...

news

മണിരത്നത്തിന്റെ വമ്പന്‍ പ്രൊജക്‍ടില്‍ നിന്നും ഫഹദ് പിന്മാറിയത് ഇക്കാരണങ്ങളാല്‍

മലയാള സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. അഭിനയ മികവിനൊപ്പം നല്ല ചിത്രങ്ങള്‍ ...

news

മമ്മൂക്കയുടെ അനുഗ്രഹവും ദുൽഖറിന്റെ വാക്കുകളും മറക്കാനാകില്ല: സുചിത്ര മോഹൻലാൽ പറയുന്നു

പ്രണവ് മോഹൻലാൽ നായകനായ 'ആദി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജീത്തു ...

news

2017ൽ ഏറ്റവും അധികം ടിക്കറ്റ് വിറ്റ മലയാളം പടങ്ങൾ

2017ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ എറ്റവും അധികം ടിക്കറ്റ് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ ...

Widgets Magazine