പ്രിയയെ പോലെ കണ്ണിറുക്കാന്‍ നമുക്കും കഴിയും, പരിശീലനം വേണം: ജി സുധാകരന്‍

ശനി, 10 മാര്‍ച്ച് 2018 (09:31 IST)

Widgets Magazine

ഒരൊറ്റ പാട്ടുകൊണ്ട്, ഒരു കണ്ണിറുക്ക‌ല്‍ കൊണ്ട് തലവര തന്നെ മാറിയ ഒരേയൊരു താരമേ മലയാളത്തിലുള്ളു. അതും പിതുമുഖം, അത് പ്രിയ പി വാര്യരാണ്. ഒരു അഡാറ് ലവിലെ പ്രിയയുടെ കണ്ണിറുക്കലിനെപ്പറ്റി കവി കൂടിയായ മന്ത്രി ജി സുധാകരന്‍.
 
‘ഒരു കുമാരി മറ്റൊരു കുമാരനെ നോക്കി കണ്ണിറുക്കുന്നതാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സംഭവം. ഇങ്ങനെ കണ്ണിറുക്കാന്‍ നമുക്കെല്ലാം പറ്റും. പരിശീലിക്കണമെന്നുമാത്രം‘ - എന്ന് സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. ആളുകള്‍ ആളുകളെ നോക്കുന്ന രീതി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
ഐടി മേഖലയിലെ തൊഴില്‍ സുരക്ഷയില്ലാത്ത ജീവനക്കാര്‍ക്ക് ക്ഷേമനിധി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പിടി തോമസ് സ്വകാര്യബില്ലിന് അവതരണ അനുമതി തേടിയിരുന്നു. അതിന് മറുപടിയായാണ് സുധാകരന്‍ പ്രിയയുടെ കണ്ണിറുക്കലിനെപ്പറ്റി പരാമര്‍ശിച്ചത്. കണ്ണിറുക്കലിലൂടെ വളരുന്ന ‘നോട്ട ടെക്നോളജി’യെക്കുറിച്ച് സുധാകരന്‍ പറഞ്ഞത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സഹായധനമായി ഇതുവരെ നല്‍കിയത് 335 കോടി, 2.3 ലക്ഷം പേര്‍ക്ക് ആശ്വാസം; പിണറായി സര്‍ക്കാര്‍ മുന്നോട്ട്

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ ദുരിതാശ്വാസ നിധിയില്‍ നിന്നും ...

news

കെ സുധാകരന്‍ ബി‌ജെ‌പിയില്‍ ചേര്‍ന്നാല്‍ എന്താ കുഴപ്പം?: കെ സുരേന്ദ്രന്‍

ത്രിപുരയില്‍ ബി ജെ പി അധികാരത്തില്‍ വന്നത് ബി ജെ പിയിലേക്കു പുതുതായി മററു ...

news

'മോഡി മോഡല്‍' ജനാധിപത്യത്തിന് തീരാക്കളങ്കം: സുധീരന്‍

ത്രിപുരയിലും നാഗാലാന്‍ഡിലും മേഘാലയയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങളുടെ ...

Widgets Magazine