മീ ടൂവിൽ വെളിപ്പെടുത്തലുമായി റോസിൻ ജോളി, അമ്പരന്ന് ആരാധകർ

വെള്ളി, 12 ഒക്‌ടോബര്‍ 2018 (10:35 IST)

ഹോളിവുഡിൽ തുടങ്ങിയ മീ ടൂ ക്യാമ്പെയിൻ മോളിവുഡിലും എത്തി നിൽക്കുകയാണ്. ഒട്ടേറെ തുറന്നു പറച്ചിലുകള്‍ക്കാണ് മീ ടൂ ക്യാമ്പയിന്‍ സാക്ഷ്യം വഹിക്കുന്നത്. ഇപ്പോള്‍ മറ്റൊരു രസകരമായ മി ടൂ ക്യാമ്പയിന് തുടക്കമിടുന്നതിനെക്കുറിച്ച് പറയുകയാണ് നടിയും അവതാരികയുമായ റോസിൻ ജോളി.
 
പണം കടം വാങ്ങിയിട്ട് തിരിച്ച് തരാം എന്ന ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ മീ ടൂ ക്യാമ്പയിന്‍ തുടക്കമിടുന്നതിനെ കുറിച്ചാണ് നടി പറയുന്നത്. നടിയുടെ പോസ്റ്റ് വായിക്കാം:
 
തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി സെറ്റില്‍ഡ് ആയതിന് പണം തിരികെ തരാത്തവർക്കെതിരെ ഒരു മീടു ആരംഭിച്ചാലോ? പണം വാങ്ങിയവരൊക്കെ ഇപ്പൊ സെറ്റിൽഡ്. എല്ലാവർക്കും ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവർ എന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ അതല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് എന്നെ വിളിക്കുകയോ ആകാം. അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും...' റോസിന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കുമ്മനം രാജശേഖരന്‍ വീണ്ടും ബിജെപി സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്ക്?!

നിലവിലെ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ വീണ്ടും ബി ജെ പിയുടെ കേരള നേതൃത്വത്തിലേക്ക് ...

news

‘ബോളിവുഡിനെ കണ്ട് പഠിക്കൂ’- മീ ടൂവിൽ സിനിമാ സംഘടനകളോട് അഞ്ജലി മേനോൻ

ബോളിവുഡിൽ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ് മീ ടൂ ക്യാമ്പെയിൻ. തനുശ്രീ ദത്തിന് പിന്നാലെ ...

news

മീ ടുവിൽ പൊള്ളി കേന്ദ്ര മന്ത്രിയും, എം ജെ അക്ബറിനെതിരെ സമൃതി ഇറാനി; അക്ബർ മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്

മീ ടൂ കാമ്പയിനില്‍ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ കേന്ദ്ര മന്ത്രിസഭയിൽ ...

Widgets Magazine