‘കെട്ടിപ്പിടിക്കാനും ഉമ്മ വെയ്ക്കാനും ശ്രമിച്ചു, ചിന്മയി പറഞ്ഞത് സത്യം’- മീ ടൂവിൽ സംഗീത സംവിധായകന്റെ കുമ്പസാരം

വെള്ളി, 12 ഒക്‌ടോബര്‍ 2018 (11:29 IST)

മീടു ക്യാംപെയ്നുകൾ മേഖലകളിൽ അലയടിക്കുകയാണ്. തൊഴിൽ മേഖലകളിൽ നിന്ന് അനുഭവിച്ച ക്രൂര
അനുഭവങ്ങളാണ് മീടുവിലൂടെ തുറന്നടിക്കുന്നത്. അക്കൂട്ടത്തിൽ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിൻമയിയും ഉണ്ടായിരുന്നു. സംഗീത സംവിധായകൻ രഘു ദക്ഷീതിനെതിരെ ആയിരുന്നു ചിന്മയി ആരോപണം ഉന്നയിച്ചത്. 
 
വിഷയത്തിൽ കുറ്റസമ്മതം നടത്തി സംഗീത സംവിധായകൻ രംഗത്തെത്തിയിരിക്കുകയാണ്. ‘ഞാന്‍ എതിര്‍ക്കുന്നില്ല. എനിക്കെതിരേ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. അത് തുറന്ന് പറയാനും മാപ്പ് പറയാനും ഞാന്‍ തയ്യാറാണെന്ന്‘ രഘു ദീക്ഷിത് പറയുന്നു.
 
‘ചിന്‍മയിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കൂ. കാരണം അവരൊരു നല്ല വ്യക്തിയാണ്. പെൺകുട്ടിക്ക് തുറന്നു പറയാൻ അവസരം ഒരുക്കിയതിന്റെ പേരിൽ ചിന്മയിയെ ആക്രമിക്കരുത്. ചിന്‍മയി ട്വീറ്റ് ചെയ്ത കാര്യങ്ങള്‍ എനിക്കറിയാം. അതിനു പിറകിലുള്ള വ്യക്തിയെക്കുറിച്ച് എനിക്കറിയാം. ഞാന്‍ അവരോട് അന്ന് തന്നെ മാപ്പ് ചോദിച്ചിരുന്നുവെന്ന് രഘു പറയുന്നു. പേര് വെളിപ്പെടുത്താത്ത ഒരു യുവ ഗായികയുടെ ആരോപണം ചിന്മയിയുടെ ട്വിറ്റർ പേജിലൂടെ പുറത്തുവിടുകയായിരുന്നു. 
 
‘ഞാന്‍ അവരെ കെട്ടിപ്പിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചു, പക്ഷേ അവര്‍ എന്നെ തടുത്തു. ഞാന്‍ ചെയ്തത് ശരിയായില്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ട് പിന്നീടെനിക്ക് അവര് മെസേജ് അയച്ചു. അപ്പോൾ തന്നെ മാപ്പ് പറയുകയും ചെയ്തു. ഞാന്‍ ഒരു വേട്ടക്കാരനല്ല. സിനിമയില്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് ഞാന്‍ ആരെയും ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ല’- രഘു ദീക്ഷിത് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നവരാത്രി ആഘോഷങ്ങള്‍ക്ക് മുറിവേറ്റു; വില്ലനായത് ബിക്കിനി ചിത്രം - സണ്ണി ലിയോണിനെതിരെ പ്രതിഷേധം

സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ച ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെതിരെ പ്രതിഷേധം. ...

news

ആകെ തകര്‍ന്ന് ബാലഭാസ്‌കറിന്‍റെ ലക്‍ഷ്മി, സന്ദര്‍ശകരെ അനുവദിക്കില്ല; ആശുപത്രിയില്‍ നിന്ന് ഉടന്‍ വീട്ടിലേക്ക് മാറ്റും

ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി. രണ്ടാഴ്ചയ്ക്കകം തന്നെ ആശുപത്രി ...

news

പുതിയ അവകാശിയാര് ?; വിവാദങ്ങള്‍ ആളിക്കത്തിച്ച ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍പ്പനയ്‌ക്ക്

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ സര്‍ക്കാര്‍ ...

Widgets Magazine