ഫഹദിന്റെ നായികയായി നസ്രിയ! തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങി താരം

തിങ്കള്‍, 22 ജനുവരി 2018 (09:18 IST)

നടൻ ഫഹദ് ഫാസിലുമായു‌ള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും തൽക്കാലം വിട്ടുനിൽക്കുകയായിരുന്നു നടി നസ്രിയ നസിം. ബംഗ്ലൂര്‍ ഡേയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്രിയ അഭിനയിക്കുന്നുണ്ട്. ഇതാണ് തിരിച്ചുവരവിനുശേഷമുള്ള നസ്രിയയുടെ ആദ്യ സിനിമ.
 
എന്നാൽ, അഞ്ജലി മേനോൻ ചിത്രത്തിനുശേഷം നസ്രിയ ജോയിൻ ചെയ്യുക അൻവർ റഷീദി‌ന്റെ ചിത്രത്തിലാണ്. അതും ഫഹദ് ഫാസി‌ലിന്റെ നായികയായി. വിവാഹത്തിന് മുമ്പ് ഇരുവരും ചെയ്ത ബാംഗ്ലൂർ ഡെയ്സിൽ ജോഡികളായിട്ടായിരുന്നു നസ്രിയയും ഫഹദും അഭിനയിച്ചത്. ഇപ്പോൾ വിവാഹത്തിന് ശേഷവും ഇരുവരും ജോഡികളാവുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലാണ് ദമ്പതികള്‍ സിനിമാ ജോഡികളാകുന്നത്.
 
പ്രിഥ്വിരാജ് നായകനായ അഞ്ജലി മേനോൻ ചിത്രത്തിൽ പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. പാര്‍വതിയാണ് ചിത്രത്തിലെ മറ്റൊരു നായിക. മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയ രംഗത്ത് തുടരുമെന്ന സൂചനയാണ് ട്രാന്‍സിലൂടെ നസ്റിയ നല്‍കുന്നത്.
വിനായകന്‍, സൗബിന്‍ ഷാഹിര്‍, ഗൗതം മേനോന്‍, ചെമ്ബന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കടപ്പാടിന്റെ പേരിൽ ഇനി ആരുമായിട്ടും സിനിമ ചെയ്യില്ല: കടുത്ത തീരുമാനവുമായി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് തിരക്കിലാണ്. മുരളി ഗോപിയുടെ കമ്മാര ...

news

'ഞാന്‍ നിങ്ങളുടെ ആരാധികയാണ്'; ഭാവനയ്ക്ക് ആശംസകൾ നേർന്ന് പ്രിയങ്ക ചോപ്ര - വീഡിയോ കാണാം

തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായ ഭാവനയുടെ വിവാഹാഘോഷങ്ങൾ ആരംഭിച്ചു. ആരാധകർ ഏറെ ...

news

പിറന്നാളിന് ആരാധകർക്ക് കിടിലൻ സർപ്രൈസുമായി ടൊവിനോ!

ടൊവിനോ തോമസിന്റെ പിറന്നാളാണിന്ന്. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കിടിലൻ സർപ്രൈസുമായി ...

Widgets Magazine