കടപ്പാടിന്റെ പേരിൽ ഇനി ആരുമായിട്ടും സിനിമ ചെയ്യില്ല: കടുത്ത തീരുമാനവുമായി ദിലീപ്

തിങ്കള്‍, 22 ജനുവരി 2018 (08:56 IST)

നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് തിരക്കിലാണ്. മുരളി ഗോപിയുടെ കമ്മാര സംഭവത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനുശേഷം പ്രൊഫസർ ഡിങ്കൻ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഢ്യൂളിലേക്ക് ദിലീപ് കടക്കുമെന്നാണ് റിപ്പോർട്ട്.
 
അതേസമയം, ഇനിമുതൽ സംവിധായകരോടോ നിർമാതാക്കളോടോ മറ്റ് നടന്മാരോടോ ഉള്ള കടപ്പാടിന്റെ പേരിൽ ഒരു സിനിമയ്ക്കും ദിലീപ് ഡേറ്റ് നൽകില്ലെന്ന് സൂചന. ദിലീപിന്റെ ഒഫീഷ്യൽ ഫാൻസിന്റെ ഫേസ്ബുക്ക് പേജായ ദിലീപ് ഓൺലൈനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ദിലീപേട്ടൻ ഇനിമുതൽ ആരുടെയും കടപ്പാടിന്റെ പേരിൽ ചെയ്യാൻ പാടില്ലെന്നാണ് എന്റെ അഭിപ്രായമെന്ന്' കമന്റ് ചെയ്ത വ്യക്തിയ്ക്ക്, 'ഇനി ചെയ്യില്ല' എന്ന് ദിലീപ് ഓൺലൈൻ മറുപടി നൽകുകയായിരുന്നു. 
 
ദിലീപിന്റെ നിലപാട് തന്നെയാകും ദിലീപ് ഓൺലൈൻ വ്യക്തമാക്കിയതെന്നാണ് ഫാൻസ് പറയുന്നത്. ഏതായാലും താരത്തിന്റെ ഫാൻസിന്റേയും ആഗ്രഹം അത് തന്നെയാണ്. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപിസുന്ദറാണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'ഞാന്‍ നിങ്ങളുടെ ആരാധികയാണ്'; ഭാവനയ്ക്ക് ആശംസകൾ നേർന്ന് പ്രിയങ്ക ചോപ്ര - വീഡിയോ കാണാം

തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായ ഭാവനയുടെ വിവാഹാഘോഷങ്ങൾ ആരംഭിച്ചു. ആരാധകർ ഏറെ ...

news

പിറന്നാളിന് ആരാധകർക്ക് കിടിലൻ സർപ്രൈസുമായി ടൊവിനോ!

ടൊവിനോ തോമസിന്റെ പിറന്നാളാണിന്ന്. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കിടിലൻ സർപ്രൈസുമായി ...

news

മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം; യുഎഇ ബോക്സ് ഓഫീസില്‍ മാസ്റ്റര്‍പീസ് രണ്ടാം സ്ഥാനത്ത്!

മലയാള സിനിമയ്ക്ക് അഭിമാനമായി മെഗാ സ്റ്റാര്‍ മമ്മൂ‌ട്ടി ചിത്രം മാസ്റ്റര്‍പീസ്. യുഎഇ ...

Widgets Magazine