സുന്ദരന്‍മാര്‍ക്കൊപ്പം മാത്രമേ ഫോട്ടോ എടുക്കാറുള്ളൂവെന്ന് നവ്യ നായര്‍

ശനി, 30 ഡിസം‌ബര്‍ 2017 (10:31 IST)

മലയാളികള്‍ക്ക് എന്നും പ്രീയപ്പെട്ട നടിയാണ് നവ്യ നായര്‍. അമ്മാവന്‍ കെ മധുവിന്റെ അനുഗ്രഹത്തോടെയാണ് താരം അഭിനയം തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ അഭിനേത്രിയെ മലയാള സിനിമയും സ്വീകരിക്കുകയായിരുന്നു. 
 
വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരം ഇടയ്ക്ക് സിനിമയില്‍ മുഖം കാണിച്ചിരുന്നു. പിന്നീട് മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോ കളില്‍ വിധികര്‍ത്താവായും നവ്യ എത്തിയിരുന്നു. കഴിഞ്ഞ ദിവസം നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. 
 
ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലൂമായി പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സുന്ദരനായ അപ്പൂപ്പനൊപ്പമുള്ള വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. സെല്‍ഫിയെടുക്കാന്‍ പോസ് ചെയ്ത് തയ്യാറായി നില്‍ക്കുന്നതിനിടയില്‍ അമ്മൂമ്മയെക്കൂടി വിളിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയും ഏറെ രസകരമാണ്.
 
അപ്പൂപ്പന്‍ മാത്രം മതി, സുന്ദരന്‍മാരുടെ കൂടെ മാത്രമേ താന്‍ ഫോട്ടോയെടുക്കുവെന്നായിരുന്നു താരത്തിന്റെ കമന്റ്. വിടര്‍ന്ന ചിരിയോടെ ഇത് കേട്ട് നില്‍ക്കുകയാണ് അപ്പൂപ്പന്‍. ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം പേരാണ് നവ്യ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘മൈ നെയിം ഈസ് ജൂഡ്... നൈസ് ടു മീറ്റ് യൂ’; ഹേയ് ജൂഡിന്റെ കിടിലന്‍ ട്രെയിലർ കാണാം

നിവിൻ പോളി നായകനാകുന്ന ഹേയ് ജൂഡ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്യാമപ്രസാദ് ...

news

ആ മമ്മൂട്ടി ചിത്രത്തിന്റെ കാര്യത്തിൽ എനിക്ക് തെറ്റിപ്പോയി- സംവിധായകൻ തുറന്നു പറയുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ നല്ല സ്റ്റൈലന്‍ അധോലോക ഇടിപ്പടമാണ് ബിഗ് ബി. അതുപോലൊരു ഇടിപ്പടം ...

news

ആ ഭാഗ്യം എനിക്ക് കിട്ടി, നിവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ വാക്കുകള്‍ പോലും കിട്ടിയിരുന്നില്ല : മനസ് തുറന്ന് ശ്രദ്ധ

വളരെ ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററില്‍ എത്തിയ സിനിമയാണ് നിവിന്‍ പോളിയുടെ റിച്ചി. എന്നാല്‍ ...

news

മാസ്റ്റർപീസ് അണിയറ പ്രവർത്തകർ ചതിച്ചു - റീത്തുമായി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ

അജയ് വാസുദേവൻ സംവിധാനം ചെയ്ത മാസ്റ്റർപീസ് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മികച്ച ...

Widgets Magazine