2017ലെ ഏറ്റവും മോശപ്പെട്ട സിനിമകൾ!

വെള്ളി, 29 ഡിസം‌ബര്‍ 2017 (14:35 IST)

വിക്കിപീഡികയുടെ കണക്കെടുത്ത് നോക്കിയാൽ 131 സിനിമകളാണ് 2017ൽ മലയാളത്തിൽ റിലീസ് ആയത്. എന്നാൽ, ഏകദേശം 140ലധികം സിനിമകൾ റിലീസ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സൂപ്പർതാരങ്ങൾ മാസ് ചിത്രങ്ങൾ തേടിപ്പോയപ്പോൾ 2017ൽ പ്രേക്ഷകരെ സ്വാധീനിച്ചത് യുവതാരങ്ങളാണ്. 
 
2017ൽ റിലീസ് ആയ ചിത്രങ്ങളിൽ ഒട്ടും കണ്ടിരിക്കാൻ കഴിയാത്ത സിനിമകളും ഉണ്ട്. 2017ലെ മിക്ക സിനിമകളും തിയേറ്ററിൽ നിന്നു തന്നെ കാണാൻ സാധിച്ച ഭാഗ്യവാനും ഹതഭാഗ്യനുമാണ് താനെന്ന് ശൈലൻ പറയുന്നു. കണ്ടതിൽ മോസ്റ്റ് ടെറിബിൾ ആയി അനുഭവപ്പെട്ട പത്തെണ്ണത്തിന്റെ ലിസ്റ്റും ശൈലൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. 
 
1. ഒരു മെക്സിക്കൻ അപാരത (സംവിധായകൻ- ടോം ഇമ്മട്ടി, നായകൻ- ടൊവിനോ തോമസ്)
2. ടിയാൻ (സംവിധാനം- മുരളി ഗോപി, നായകൻ- പൃഥ്വിരാജ്, ഇന്ദ്രജിത്)
3. പുത്തൻ പണം (സംവിധാനം- രഞ്ജിത്, നായകൻ- മമ്മൂട്ടി)
4. വെളിപാടിന്റെ പുസ്തകം (സംവിധാനം- ലാൽ ജോസ്, നായകൻ- മോഹൻലാൽ)
5. ചിക്കൻ കോക്കാച്ചി (സംവിധാനം- അനുരഞ്ജൻ പ്രേംജി, നായകൻ- സുധി കോപ്പ, ധർമജൻ)
6. 1971 (സംവിധാനം- മേജർ രവി, നായകൻ- മോഹൻലാൽ)
7. കാറ്റ് (സംവിധാനം- അരുൺ കുമാർ അരവിന്ദ്, നായകൻ-  ആസിഫ് അലി, മുരളി ഗോപി)
8. ഹണിബീ 2 (സംവിധാനം- ജീൻ പോൾ ലാൽ, നായകൻ- ആസിഫ് അലി)
9. സത്യാ (സംവിധാനം- ദീപൻ, നായകൻ- ജയറാം)
10. ഷെർലക്ക് ടോംസ് (സംവിധാനം- ഷാഫി, നായകൻ- ബിജു മേനോൻ)
 
മാക്സിമം നിരാശ സമ്മാനിച്ച വില്ലൻ, ഗ്രെയ്റ്റ് ഫാദർ, റോൾ മോഡൽസ് സംവിധായകരും കാണാൻ സാധിക്കാത്ത സിനിമകളും ക്ഷമിക്കുക എന്നും ശൈലൻ കൂട്ടിച്ചേർക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുഖ്യമന്ത്രിയെ ഇന്നു വൈകുന്നേരത്തിനകം വധിക്കുമെന്ന് അജ്ഞാത സന്ദേശം; സുരക്ഷ ശക്തമാക്കി പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. തൃശൂര്‍ ഈസ്റ്റ് പൊലീസ് ...

news

കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു, വിവരം പുറത്തു പറയാതിരിക്കാന്‍ അഞ്ച് രൂപ വീതം നല്‍കി; ഒടുവില്‍ അറുപതുകാരന്‍ അറസ്റ്റിലായത് ഇങ്ങനെ !

പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരന്‍ പൊലീസ് പിടിയില്‍. ...

news

അടുത്ത വര്‍ഷം മോഹന്‍ലാല്‍ തകര്‍ക്കും, വരാനുള്ളത് മുഴുവന്‍ വിസ്മയങ്ങള്‍ !

മോഹന്‍ലാലിനെ സംബന്ധിച്ച് 2018 ഒരു അടിപൊളി വര്‍ഷമായിരിക്കും. വരാനുള്ളത് മുഴുവന്‍ ഗംഭീര ...

Widgets Magazine