Widgets Magazine
Widgets Magazine

കൂള്‍ അല്ല, ചൂടനാണ് മമ്മൂട്ടി; ബല്‍റാമിനെപ്പോലെ!

ചൊവ്വ, 15 മെയ് 2018 (14:32 IST)

Widgets Magazine
മമ്മൂട്ടി, ഹനീഫ് അദേനി, അബ്രഹാമിന്‍റെ സന്തതികള്‍, കനിഹ, മോഹന്‍ലാല്‍, Mammootty, Haneef Adeni, Abrahaminte Santhathikal, Kaniha, Mohanlal

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച സംവിധായകന്‍. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകനായ ഹനീഫിനൊപ്പം മമ്മൂട്ടി വീണ്ടും വരുന്നുവെന്ന വാര്‍ത്ത ആഘോഷത്തോടെയാണ് ഏവരും ഏറ്റെടുത്തത്.
 
കഴിഞ്ഞ തവണ സംവിധായകന്റെ കുപ്പായം ആയിരുന്നെങ്കില്‍ ഇത്തവണ തിരക്കഥാക്രത്തായിട്ടാണ്. ഒരു മമ്മൂട്ടി ചിത്രമോ ഹനീഫ് അദേനി ചിത്രമോ മാത്രമല്ല ‘അബ്രഹാമിന്റെ സന്തതികള്‍’. ചിത്രത്തിന്റെ പ്രതീക്ഷ സംവിധായകന്‍ ഷാജി പാടൂര്‍ ആണ്. 
 
22 വര്‍ഷത്തെ കാത്തിരിപ്പിനും ശ്രമങ്ങള്‍ക്കും ഒടുവിലാണ് ഷാജി ഒരു സിനിമ സംവിധാനം ചെയ്യാ‌മെന്ന് ഉറപ്പിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള അസോസിയേറ്റ് ഡയറക്ടറായിരുന്നു ആണ് ഷാജി. സംവിധായകര്‍ക്കും നടന്മാര്‍ക്കും ഏറെ ബഹുമാ‍നമുള്ള ഒരാള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് രൗദ്രത്തിന്‍റെ സെറ്റില്‍ വച്ച് മമ്മൂട്ടി ഷാജിയോട് ഒരു സിനിമ ചെയ്യാന്‍ ആവശ്യപ്പെട്ടു. ‘അതെപ്പോള്‍ ആയാലും ഡേറ്റ് ഞാന്‍ നല്‍കിയിരിക്കും’ എന്നായിരുന്നു അന്ന് മമ്മൂട്ടിയുടെ വാക്ക്. 
 
അന്നുതൊട്ട് മമ്മൂട്ടിക്ക് പറ്റിയ, തന്റെ ആദ്യ സിനിമയുടെ കഥ അന്വേഷിക്കുകയാണ് ഷാജി പാടൂര്‍. നല്ല കിടിലന്‍ സിനിമയാകണമെന്ന ഒറ്റനിര്‍ബന്ധമേ ഷാജിക്ക് ഉണ്ടായിരുന്നുള്ളു. നൂറുകണക്കിന് തിരക്കഥ കേട്ടു, ഒന്നും ഇഷ്ടമായില്ല.
 
അവസാനം ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ ഹനീഫ് അദേനി താന്‍ അടുത്തതായി ചെയ്യാന്‍ പോവുന്ന സിനിമയുടെ കഥ ഷാജിയോട് സൂചിപ്പിച്ചു. കഥ ഒരുപാട് ഇഷ്ടപ്പെട്ട ഷാജി ‘ഈ കഥ എനിക്ക് തരുമോ? ഞാന്‍ സംവിധാനം ചെയ്തോളാം’ എന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്. ശരിക്ക് പറഞ്ഞാല്‍ ചോദിച്ച് വാങ്ങിച്ച തിരക്കഥ. 
 
മമ്മൂട്ടി ഈ സിനിമയില്‍ പൊലീസ് വേഷമാണ് ചെയ്യുന്നത്. ഡെറിക് ഏബ്രഹാം എന്ന ചൂടന്‍ പൊലീസ്. കൂള്‍ പൊലീസല്ല. ഇന്‍സ്പെക്ടര്‍ ബല്‍‌റാമിനെപ്പോലെയൊക്കെ ചൂടന്‍. എന്നാല്‍ അയാളുടെയുള്ളിലും നന്‍‌മയുള്ള ഒരു മനസുണ്ടായിരുന്നു. ആ മനസ് തുറന്നുകാണിക്കുന്നതാണ് ‘യെരുശലേം നായകാ’ എന്ന ഗാനരംഗം. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. റഫീക്ക് അഹമ്മദ് വരികളെഴുതുന്നു. മമ്മൂട്ടി ഒരുപാട് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് പൊലീസായിരിക്കും ഈ സിനിമയിലേത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പിറന്നാൾ ദിനത്തിൽ സസ്‌പെൻസുമായി ദിലീപ് എത്തി; ഞെട്ടിത്തരിച്ച് ആരാധിക

പിറന്നാൾ ആഘോഷത്തിനിടെ കേക്കുമായി ദിലീപ് വന്നു, പിറന്നാൾ ആഘോഷിക്കുന്ന കുട്ടി മാത്രമല്ല ...

news

ബോളിവുഡ് അരങ്ങേറ്റ ചിത്രം കർവാന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ദുൽഖർ

ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കാർവാന്റെ റിലീസിംഗ് തീയതി മാറ്റിവച്ചു. ജൂണിന് ...

news

”ഓൺലൈൻ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങള്‍ വ്യക്തിഹത്യയ്ക്ക് വഴിയൊരുക്കുന്നു”: അപര്‍ണ ബാലമുരളി

ഓൺലൈൻ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങൾ പലപ്പോഴും വ്യക്തിഹത്യയ്‌ക്ക് ...

news

'ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച പോലെ മൊയ്തീന്റെ സ്വർണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ'; നടൻ അല്ലു അപ്പു

ദിലീപിന്റെ പുട്ടുകട തല്ലിപ്പൊളിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർ എന്തുകൊണ്ടാണ് മൊയ്തീന്റെ ...

Widgets Magazine Widgets Magazine Widgets Magazine