മമ്മൂട്ടിയുടെ 'അബ്രഹാമിന്റെ സന്തതികൾ'; രണ്ടാം പോസ്‌റ്റർ 112k ലൈക്കും കടന്ന്

'അബ്രഹാമിന്റെ സന്തതികൾ'; 112k കടന്ന് രണ്ടാം പോസ്‌റ്റർ

Rijisha M.| Last Updated: തിങ്കള്‍, 14 മെയ് 2018 (18:28 IST)
'അബ്രഹാമിന്റെ സന്തതികൾ' രണ്ടാം പോസ്‌റ്ററിന് മമ്മൂട്ടിയുടെ ഫേസ്‌ബുക്കിൽ കിട്ടിയത് ഒരുലക്ഷത്തി പതിനായിരം ലൈക്കുകൾ. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്‌റ്റർ പുറത്തിറങ്ങിയത് രണ്ട് ദിവസം മുമ്പാണ്. ഒരു സിനിമയുടെ പോസ്‌റ്ററിന് മലയാളത്തിൽ ഇതാദ്യമായാണ് ഒരു ലക്ഷത്തിലേറെ ലൈക്ക് കിട്ടുന്നതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
ഷാജി പാടൂരാണ് ചിത്രത്തിന്റെ സംവിധായകൻ. ദി ഗ്രെയിറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ് തിരക്കഥ, നിർമ്മാണം ജോബി ജോർജ്ജ്.

മെയ് 11-നാണ് ചിത്രത്തിന്റെ പോസ്‌റ്റ് മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കിട്ടത്. 8300 കമന്റുകളാണ് പോസ്‌റ്റിന് ലഭിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :