മോഹന്‍ലാല്‍ ഉണ്ടെങ്കില്‍ കഥയുണ്ടാക്കാന്‍ രഞ്ജിത്തിന് മണിക്കൂറുകള്‍ മതി!

തിങ്കള്‍, 14 മെയ് 2018 (15:37 IST)

മോഹന്‍ലാല്‍, രഞ്ജിത്, ബിലാത്തിക്കഥ, മമ്മൂട്ടി, ദിലീപ്, Mohanlal, Ranjith, Bilathikatha, Mammootty, Dileep

മോഹന്‍ലാലും രഞ്ജിത്തും ചേരുമ്പോള്‍ മലയാളികള്‍ ഒരുപാട് പ്രതീക്ഷിക്കും. പ്രതീക്ഷകള്‍ക്ക് അപ്പുറം നില്‍ക്കുന്ന സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ നിന്ന് എപ്പോഴും ലഭിക്കുക. ‘ബിലാത്തിക്കഥ’ എന്ന ചിത്രത്തിനായി മോഹന്‍ലാലും രഞ്ജിത്തും വീണ്ടും കൈകോര്‍ക്കുന്നു എന്ന് കേട്ടപ്പോഴും മലയാളികള്‍ ഒത്തിരി സന്തോഷിച്ചതാണ്. 
 
എന്നാല്‍ ‘ബിലാത്തിക്കഥ’ ഉപേക്ഷിച്ചു എന്നതാണ് മലയാള സിനിമയിലെ പുതിയ ചര്‍ച്ചാവിഷയം. മോഹന്‍ലാല്‍ 45 ദിവസത്തെ ഡേറ്റാണ് ഈ സിനിമയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍ പടം തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് പ്രൊജക്ടുതന്നെ വേണ്ടെന്നുവച്ചിരിക്കുന്നത്.
 
എന്നാല്‍ മോഹന്‍ലാലിന്‍റെ ഡേറ്റുണ്ടെങ്കില്‍ കഥയുണ്ടാക്കാന്‍ രഞ്ജിത്തിന് മണിക്കൂറുകള്‍ മതിയെന്ന് തെളിയിക്കുകയാണ് പുതിയ സംഭവവികാസങ്ങള്‍. വേണ്ടെന്നുവച്ചയുടന്‍ തന്നെ മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് രഞ്ജിത്ത്. ഒരു സിനിമ വേണ്ടെന്നുവച്ചയുടന്‍ മോഹന്‍ലാലിനെപ്പോലെ ഒരു താരത്തിന്‍റെ ഡേറ്റുകള്‍ പാഴാക്കാതെ മറ്റൊരു സിനിമ ഉടന്‍ തുടങ്ങാന്‍ മലയാളത്തില്‍ ഒരു രഞ്ജിത്തേയുള്ളൂ.
 
45 ദിവസത്തെ ഡേറ്റ് എന്നത് പുതിയ ചിത്രത്തിനായി 30 ദിവസമാക്കി കുറച്ചിട്ടുണ്ട് മോഹന്‍ലാല്‍. വ്യത്യസ്തമായ ഒരു പ്രണയചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. ഈ വര്‍ഷം ഓണച്ചിത്രമായി മോഹന്‍ലാല്‍ - രഞ്ജിത് പ്രൊജക്ട് പ്രദര്‍ശനത്തിനെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സിനിമാ നിര്‍മ്മാണ കമ്പനിയുമായി ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും; ആദ്യ ചിത്രം കുംബളങ്ങി നൈറ്റ്‌സ്

നടനും സംവിധായകനുമായ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും സിനിമാ നിര്‍മ്മാണ മേഖലയിലേക്ക്. ...

news

മമ്മൂട്ടിക്ക് മൂന്ന്, മോഹൻലാലിനും മൂന്ന്! - മോളിവുഡിന് ഇത് നല്ലകാലം!

പുതുമകൾ തേടിപോകുന്നവരാണ് എന്നും മലയാളികൾ. പുതിയ പുതിയ പരീക്ഷണങ്ങളാണ് പുതിയ തലമുറ ...

news

‘എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്ന നല്ല മനസ്സുകൾക്കായി‘ - ഞാൻ മേരിക്കുട്ടി ട്രെയിലർ പുറത്ത്

ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമെന്ന വിശേഷണത്തോടെയാണ് ‘ഞാൻ മേരിക്കുട്ടി’ ...

news

ദുൽഖൻ ‘നോ’ പറഞ്ഞു, കോളടിച്ചത് ടൊവിനോയ്ക്ക്!

ദുൽഖർ സൽമാൻ തിരക്കിലാണ്. ഏഴ് മാസം മുൻപ് റിലീസ് ചെയ്ത സോളോ ആണ് ദുൽഖറിന്റെ മലയാളത്തിൽ ...

Widgets Magazine