BIJU|
Last Modified ചൊവ്വ, 13 ഫെബ്രുവരി 2018 (17:22 IST)
മോഹന്‍ലാല്‍ വളരെ ബിസിയായിരിക്കുന്ന സമയമാണിത്. ഒട്ടേറെ പ്രൊജക്ടുകളാണ് ഒരേ സമയം പല തലങ്ങളില്‍ അദ്ദേഹത്തിനായി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ‘നീരാളി’യില്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഭാഗം പൂര്‍ത്തിയാക്കി.
ഇപ്പോള്‍ മോഹന്‍ലാല്‍ മംഗലാപുരത്താണുള്ളത്. റോഷന് ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാലിന്റെ മംഗലാപുരം സന്ദര്‍ശനം. അവിടെ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
കൊച്ചുണ്ണിയുടെ ആത്മാര്‍ത്ഥ സുഹൃത്തായ ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. പ്രത്യേകരീതിയിലുള്ള ലുക്കാണ് ഈ കഥാപാത്രത്തിനായി മോഹന്‍ലാല്‍ സ്വീകരിച്ചിട്ടുള്ളത്. നിവിന്‍ പോളിയും മോഹന്‍ലാലും ഒരുമിച്ചുള്ള സീനുകളായിരിക്കും ‘കായംകുളം കൊച്ചുണ്ണി’യുടെ ഹൈലൈറ്റ്.
ബോബി - സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. മോഹന്‍ലാലിന് കളരിപ്പയറ്റ് ഉള്‍പ്പെടുത്തിയ ആക്ഷന്‍ സീക്വന്‍സുകളിലാണ് പ്രധാനമായും അഭിനയിക്കേണ്ടത്. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ ബാബു ആന്റണി അവതരിപ്പിക്കുന്നു.