പ്രണവ് മലയാളത്തിന്റെ ടോം ക്രൂസ്; ആദിയെ പുകഴ്ത്തി യുവനടി

ചൊവ്വ, 13 ഫെബ്രുവരി 2018 (08:43 IST)

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഒരു കുടുംബചിത്രമാണ് ആദി. എന്നാൽ, ചിത്രത്തിലെ ആക്ഷൻ രംഗങ്ങളാണ് ഏറെ മുന്നിട്ട് നി‌ൽക്കുന്നത്. പ്രണവിന്റെ അഭിനയത്തേക്കാൾ ആക്ഷൻ രംഗങ്ങൾക്കാണ് കൂടുതൽ കൈയ്യടി ലഭിക്കുന്നത്.
 
സാഹസിക രംഗങ്ങളിലെ പ്രണവിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.  
ആക്ഷന്‍ രംഗങ്ങളിലെ പ്രണവിന്റെ കിടിലന്‍ പെര്‍ഫോമന്‍സിനെ പ്രശംസിച്ച് മലയാളത്തിലെ യുവനടി അനുസിതാര രംഗത്തെത്തിയിരിക്കുകയാണ്. 
 
‘മോളിവുഡിലെ ടോം ക്രൂസ്’എന്നാണ് നടി പ്രണവിനെ വിശേഷിപ്പിച്ചത്. മോഹന്‍ലാലിന്റെ മകനല്ലേ പ്രണവ്, അപ്പോള്‍ പിന്നെ അതങ്ങനെയേ വരൂവെന്നാണ് ആരാധകരുടെ കമന്റുകള്‍. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം ജീത്തു ജോസാണ് സംവിധാനം ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അല്ലു അർജുന്റേയും അർജുൻ കപൂറിന്റേയും മനസ്സ് കീഴടക്കി ഈ അഡാറ് നായിക!

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യഗാനമാണ് ഇപ്പോൾ യുട്യൂബിൽ വൈറലായി ...

news

മോഹന്‍ലാലിനൊപ്പം രമ്യാകൃഷ്ണനും ശരത്കുമാറും, ബിഗ്ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ തുടങ്ങുന്നു!

വമ്പന്‍ പ്രൊജക്ടുകളുടെ ഒരു നിര തന്നെ മോഹന്‍ലാലിനെ കാത്തിരിക്കുകയാണ്. അക്കൂട്ടത്തിലേക്ക് ...

news

പൃഥ്വിരാജിന്‍റെ ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍, മോഹന്‍ലാലിനൊപ്പം ടോവിനോയും!

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. മുരളി ...

news

വിദ്യാ ബാലനായിരുന്നു ആമിയെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നു: കമൽ

വിദ്യാ ബാലൻ ആയിരുന്നു ആമിയെ അവതരിപ്പിച്ചതെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നുവെന്ന് ...

Widgets Magazine