മോഹന്‍ലാലിനൊപ്പം രമ്യാകൃഷ്ണനും ശരത്കുമാറും, ബിഗ്ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ തുടങ്ങുന്നു!

തിങ്കള്‍, 12 ഫെബ്രുവരി 2018 (17:24 IST)

Mohanlal, Ramya Krishnan, Saratkumar, Siddiq, Bhadran, മോഹന്‍ലാല്‍, രമ്യാകൃഷ്ണന്‍, ശരത്കുമാര്‍, സിദ്ദിക്ക്, ഭദ്രന്‍

വമ്പന്‍ പ്രൊജക്ടുകളുടെ ഒരു നിര തന്നെ മോഹന്‍ലാലിനെ കാത്തിരിക്കുകയാണ്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടി വരുന്നു. രമ്യാകൃഷ്ണന്‍ ഈ സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ഒപ്പം ശരത്കുമാറും.
 
ഭദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാലും രമ്യാകൃഷ്ണനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്നത്. തമിഴ്നടന്‍ ശരത്കുമാറും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. സിദ്ദിക്കാണ് മറ്റൊരു താരം.
 
ഒരു ആക്ഷന്‍ മൂഡിലുള്ള റോഡ് മൂവിയായിരിക്കും ഇതെന്നാണ് വിവരം. ഭദ്രന്‍ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഏപ്രില്‍ അവസാനം ചിത്രീകരണം തുടങ്ങിവയ്ക്കും. ഏറെ ഷൂട്ടിംഗ് ദിനങ്ങള്‍ ആവശ്യമുള്ള ഒരു പ്രൊജക്ടാണിത്.
 
ഭദ്രന്‍ ചിത്രമായതുകൊണ്ടുതന്നെ ഏവരും പ്രതീക്ഷിക്കുന്നത് മറ്റൊരു സ്ഫടികമാണ്. അത്രയും പ്രതീക്ഷയുടെ ഭാരം നിലനില്‍ക്കുന്നതുകൊണ്ട് തിരക്കഥയില്‍ ചെറിയ പാളിച്ച പോലും ഉണ്ടാകരുതെന്ന് ഭദ്രന് നിര്‍ബന്ധമുണ്ട്.
 
ഭ്രമരം പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച റോഡ് മൂവിക്ക് ശേഷം അതേഗണത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം വരുന്നു എന്ന സന്തോഷത്തിലാണ് ആരാധകരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പൃഥ്വിരാജിന്‍റെ ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍, മോഹന്‍ലാലിനൊപ്പം ടോവിനോയും!

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. മുരളി ...

news

വിദ്യാ ബാലനായിരുന്നു ആമിയെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നു: കമൽ

വിദ്യാ ബാലൻ ആയിരുന്നു ആമിയെ അവതരിപ്പിച്ചതെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നുവെന്ന് ...

news

മാമാങ്കത്തിന് ഇന്ന് കൊടിയേറും, മമ്മൂട്ടി ചാവേറാകുന്നു!

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്‍റെ ആദ്യഷെഡ്യൂൾ ഷൂട്ടിംഗ് ഇന്ന് ...

news

സണ്ണി ലിയോണിന് എട്ടിന്റെ പണിയുമായി ആരാധകൻ!

ബോളിവുഡ് നടിയും മുൻ പോൺ താരവുമായ സണി ലിയോണിനെതിരെ ആരാധകൻ. സണ്ണി ലിയോണ്‍ അശ്ലീലചിത്രങ്ങള്‍ ...

Widgets Magazine