മോഹൻലാലിനേയും ദുൽഖറിനേയും പിന്നിലാക്കി അഡാറ് നായിക! ഇത് ഒമർ ലുലു മാജിക്

ചൊവ്വ, 13 ഫെബ്രുവരി 2018 (14:15 IST)

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യഗാനവും അതിലെ നായികമാരിൽ ഒരാളായ പ്രിയ പ്രകാശ് വാര്യരും ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരമായിരിക്കുന്നത്. ഗാനം പുറത്തിറങ്ങിയതോടെ രണ്ട് ദിവസം കൊണ്ട് പ്രിയയ്ക്ക് രണ്ട് മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. 
 
മലയാളത്തിലെ മറ്റൊരു സെലിബ്രിറ്റിക്കും ഇല്ലാത്ത നേട്ടമാണ് പ്രിയക്ക് സ്വന്തമായിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രിയ പൊട്ടിച്ചിരിക്കുന്നത് മോഹൻലാലിനേയും ദുൽഖർ സൽമാനേയും ആണ്. ബോളിവുഡിൽ നിന്നും ടോളിവുഡിൽ വമ്പൻ താരങ്ങൾ വരെ ഒരു അഡാർ ലവിലെ നായിക പ്രിയയുടെ ചിരിയിൽ വീണു കഴിഞ്ഞു.
 
ഇത് വരെ 20 ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ആണ് പ്രിയ നേടിയത്. നിമിഷങ്ങൾക്കുള്ളിലാണ് പ്രിയ തരംഗമായത്. ഒരു ദിവസം കൊണ്ട് പ്രിയയുടെ അക്കൗണ്ട് വേരിഫൈഡ് ആവുകയും ചെയ്തു. പ്രിയയെ ഫോളോ ചെയ്യുന്നവരിൽ താരങ്ങളും ഉണ്ട്. ബോളിവുഡിലെ സുന്ദരൻ അർജുൻ കപൂറും മലയാളത്തിന്റെ യുവതാരം നീരജ് മാധവും ഉണ്ട്. മോളിവുഡിൽ ഇൻസ്റ്റാഗ്രാമിൽ ഉള്ള ഒരുവിധം സെലിബ്രിറ്റികൾ എല്ലാം പ്രിയയെ ഫോളോ ചെയ്യുന്നുണ്ട്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കളം നിറഞ്ഞ് കളിക്കാൻ സഖാവ് അലക്സ്

മമ്മൂട്ടിയുടെ പുതിയ സിനിമ ‘പരോള്‍’ പ്രദര്‍ശനത്തിന് തയ്യാറാവുകയാണ്. ചിത്രത്തിന്‍റെ ...

news

താൻ എന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നസ്രിയ ശ്രമിച്ചിട്ടില്ല: പൃഥ്വിരാജ്

സഹപ്രവർത്തകരായ സ്ത്രീകളോട് പെരുമാറുന്ന കാര്യത്തിലും അവരോടുള്ള സമീപനത്തിലൂടെയും ആരാധകരുടെ ...

news

ജയറാം കാരണം പൊട്ടിക്കരഞ്ഞ മമ്മൂട്ടി!

പുറമേ ദേഷ്യക്കാരനും ജാഡക്കാരനുമാണെന്നൊക്കെ തോന്നുമെങ്കിലും മമ്മൂട്ടിയിൽ ഒരു സാധാരണ ...

news

പ്രണവ് മലയാളത്തിന്റെ ടോം ക്രൂസ്; ആദിയെ പുകഴ്ത്തി യുവനടി

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി ...

Widgets Magazine