പൃഥ്വിരാജിന്‍റെ ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍, മോഹന്‍ലാലിനൊപ്പം ടോവിനോയും!

തിങ്കള്‍, 12 ഫെബ്രുവരി 2018 (16:32 IST)

Prithviraj, Mohanlal, Tovino Thomas, Lucifer, Murali Gopy, പൃഥ്വിരാജ്, മോഹന്‍ലാല്‍, ടോവിനോ തോമസ്, ലൂസിഫര്‍, മുരളി ഗോപി

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. മുരളി ഗോപി തിരക്കഥയെഴുതുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തില്‍ ടോവിനോ തോമസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രം വില്ലന്‍ വേഷമായിരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ നെഗറ്റീഷ് ഷേഡ്സ് ഉള്ള കഥാപാത്രമായിരിക്കും ടോവിനോയുടേതെന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് പോലും വില്ലന്‍ ഛായ ഉണ്ടായിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
പൃഥ്വിരാജിന്‍റെ അടുത്ത സുഹൃത്താണ് ടോവിനോ തോമസ്. സെവന്‍‌ത് ഡേ, എസ്ര, എന്ന് നിന്‍റെ മൊയ്തീന്‍ തുടങ്ങിയ പൃഥ്വിരാജ് സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെയാണ് ടോവിനോ ചെയ്തത്. മാത്രമല്ല, സിനിമയില്‍ ടോവിനോയുടെ ഗോഡ്ഫാദര്‍ എന്ന നിലയ്ക്കാണ് ഏവരും പൃഥ്വിയെ കാണുന്നത്.
 
ലൂസിഫറില്‍ പൃഥ്വിരാജ് അഭിനയിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുരളി ഗോപി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കും. മേയ് ആദ്യവാരമാണ് ചിത്രീകരണം ആരംഭിക്കുന്നത്. അതിന് മുമ്പ് മോഹന്‍ലാലിന്‍റെ നീരാളി റിലീസാകും. ഒടിയന്‍റെ ചിത്രീകരണം പൂര്‍ത്തിയാകുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിദ്യാ ബാലനായിരുന്നു ആമിയെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നു: കമൽ

വിദ്യാ ബാലൻ ആയിരുന്നു ആമിയെ അവതരിപ്പിച്ചതെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നുവെന്ന് ...

news

മാമാങ്കത്തിന് ഇന്ന് കൊടിയേറും, മമ്മൂട്ടി ചാവേറാകുന്നു!

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്‍റെ ആദ്യഷെഡ്യൂൾ ഷൂട്ടിംഗ് ഇന്ന് ...

news

സണ്ണി ലിയോണിന് എട്ടിന്റെ പണിയുമായി ആരാധകൻ!

ബോളിവുഡ് നടിയും മുൻ പോൺ താരവുമായ സണി ലിയോണിനെതിരെ ആരാധകൻ. സണ്ണി ലിയോണ്‍ അശ്ലീലചിത്രങ്ങള്‍ ...

news

അവാർഡ് മമ്മൂട്ടിക്ക് സമർപ്പിച്ച് കെ ‌പി എസി ലളിത

അഭിനയത്തിന്റെ തുടക്കം മുതൽ തന്നെ തന്റെ ഇഷ്ടനടിയാണ് കെപിഎസി ലളിതയെന്ന് മമ്മൂട്ടി. കെപിഎസി ...

Widgets Magazine